മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. ഇന്ന് മലയാളികളുടെ സ്വന്തം ലാലേട്ടന്റെ പിറന്നാൾ ദിനമാണ്. ഇന്ന് താരത്തിന് അറുപത്തിയൊന്നാം പിറന്നാൾ ദിനം കൂടിയാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്.
മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം ഇക്കുറിയും ചെന്നൈയിലെ വീട്ടിലാണ്. ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പമാണ് പോയവര്‍ഷത്തേത് പോലെ തന്നെ മോഹന്‍ലാല്‍ ജന്മദിനം ആഘോഷിക്കുന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും വലിയ ആഘോഷ പരിപാടികള്‍ ഒന്നും ഇല്ലെങ്കിലും മോഹന്‍ലാലിനൊപ്പം ഒത്തുകൂടും. അദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസ സോഷ്യല്‍ മീഡിയകളില്‍ മോഹന്‍ലാല്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും ഇപ്പോള്‍ കൊറോണ പ്രതിസന്ധി രൂക്ഷമായിരിക്കേ ലോക്ഡൗണ്‍ ആണ്. അതിനാല്‍ അധികം ആഘോഷ പരിപാടികള്‍ ഒന്നും തന്നെ ഉണ്ടാകില്ല.
അതേസമയം താരരാജാവ് ഇപ്പോൾ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പണിപ്പുരയിലാണ്. ഗോവയില്‍ സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ബറോസില്‍ ബറോസ് എന്ന ഭൂതമായി എത്തുന്നതും. ബറോസ് എന്ന കഥാപാത്രമാകാനുള്ള തയാറെടുപ്പിലാണ് ലാല്‍ ഇപ്പോൾ.