മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇ്പപോളിതാ ചിത്രത്തില്‍ പൃഥ്വിരാജും അരവിന്ദ് സ്വാമിയും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.കേരളത്തില്‍ വെച്ച് ചിത്രീകരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റ് സമ്മാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് മാസം ഉണ്ടാകുമെന്നാണ് സൂചന.
പൃഥ്വിരാജ് പ്രൊഡഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജവ ഗണ മനയ്ക്ക് ശേഷം ഡിജോ ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര അണിനിരക്കും. നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചു വരുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും.
മോഹന്‍ലാലും ഡിജോയും ആദ്യമായാണ് ഒരുമിക്കുന്നത് . ക്വീന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഡിജോ, പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ജനഗണമന മികച്ച വിജയം നേടിയിരുന്നു.