Latest News

വിനോദ് ഗുരുവായൂർ ഒരുക്കിയ " മിഷന്‍-സി " യിലെ വീഡിയോ ഗാനം റിലീസ് ചെയ്തു

Malayalilife
വിനോദ് ഗുരുവായൂർ ഒരുക്കിയ

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി പ്രമുഖ സംവിധായകൻ വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത "മിഷന്‍-സി "  റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.പ്രശസ്ത ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി,ഇർഷാദ്,രാഹുൽ മാധവ്,ധർമ്മജൻ ബോൾഗാട്ടി.ബിബിൻ ജോർജ്ജ്,സുധി കോപ്പ, തുടങ്ങിയവർ തങ്ങളുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

സുനിൽ ജി ചെറുകടവ് എഴുതി പാർത്ഥസാരഥി സംഗീതം പകർന്ന് വിജയ് യേശുദാസ് ആലപിച്ച " നെഞ്ചിൻ ഏഴു നിറമായി..." എന്നാരംഭിക്കുന്ന ഹൃദമായ ഗാനമാണ് റിലീസായത്.എം സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ "പൊറിഞ്ചു മറിയം ജോസ് " എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് " മിഷന്‍-സി. മേജര്‍ രവി,ജയകൃഷ്ണന്‍,കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
 

Read more topics: # Mission c video song released
Mission c video song released

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES