Latest News

സുധീഷ് പ്രധാന വേഷത്തിലെത്തുന്ന 'മൈൻഡ്പവർ മണിക്കുട്ടൻ'; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ റിലീസ് ആയി

Malayalilife
സുധീഷ് പ്രധാന വേഷത്തിലെത്തുന്ന 'മൈൻഡ്പവർ മണിക്കുട്ടൻ'; ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ റിലീസ് ആയി

ലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ മനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്, സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രം "മൈൻഡ്പവർ മണിക്കുട്ടന്റെ" ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. യുവതാരം ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവരുടെ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഏറെ സംഗീത  പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ എറണാകുളത്തിന്റെ വിവിധ ഭാഗങ്ങളാണ്. പോസ്റ്ററിൽ വളരെ സമ്പന്നമായ രീതിയിലുള്ള സുധീഷിനേയും മനീഷിനേയും കാണാം.

ജിനീഷ് - വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ കപിൽ ഗോപാലകൃഷ്ണനാണ്. പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, നിർമ്മാണ നിർവ്വഹണം: വിനോദ് പറവൂർ, ഗാനരചന: രാജീവ് ആലുങ്കൽ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കലാ സംവിധാനം: കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ: മനേഷ് ഭാർഗവൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: കാൻചൻ ടി.ആർ, പബ്ലിസിറ്റി ഡിസൈൻസ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Read more topics: # സുധീഷ്
Mind power Manikuttan First Look Poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES