നടനും ഇന്ത്യന്‍ സൂപ്പര്‍ മോഡലുമായ മിലിന്ദ് സോമന് ഏറെ ആരാധകര്‍ ഉണ്ട്. 52 കാരനായ മിലിന്ദ് കഴിഞ്ഞ വര്‍ഷമാണ് 27 കാരിയായ അങ്കിതയെ വിവാഹം കഴിച്ചത്. വിവാഹത്തെ ആരാധകര്‍ ആഘോഷിച്ചതിനൊപ്പം വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. 25 വയസ്സിന്റെ പ്രായ വ്യത്യാസമുള്ള ഇരുവരെയും ട്രോളുകള്‍ വിടാതെ പിന്തുടര്‍ന്ന് കൊണ്ടിരുന്നു.
അച്ഛനും മകളും എന്ന പരിഹാസമാണ് ഇരുവരും ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നല്‍കുന്ന് മിലിന്ദിന്റെ മറുപടിയും ഇരുവരുടെയും നിമിഷങ്ങളും കോര്‍ത്തിണക്കിയ വീഡിയോ വൈറലാവുകയാണ്. വീഡിയോയില്‍ മിലിന്ദ് സോമനോടുള്ള ഒരു ചോദ്യം അങ്കിത തന്നെ 'അച്ഛാ' എന്ന് വിളിക്കാറുണ്ടോ എന്നാണ്. യാതൊരു സങ്കോചവും കൂടാതെ മിലിന്ദ് അതിനുള്ള ഉത്തരവും നല്‍കുന്നുണ്ട്. മറുപടി കേട്ട അങ്കിതയും പൊട്ടിച്ചിരിച്ചു. ഒന്നരമാസം കൊണ്ട് ഈ വീഡിയോ കണ്ടിരിക്കുന്നത് രണ്ടു കോടിയിലധികം പേരാണ്.
പ്രായവ്യത്യാസം കാരണം സമൂഹം തങ്ങളെ കാണുന്ന രീതികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. പ്രണയത്തിന് പ്രായം ഒരു തടസ്സമല്ല. ആരൊക്കെ തമ്മില്‍ പ്രണയിക്കണം, എങ്ങനെയുള്ളവര്‍ തമ്മില്‍ പ്രണയിക്കണം എന്നുള്ള നിബന്ധനകളെല്ലാം സമൂഹം മുന്നോട്ടുവെക്കുകയാണ്. ഇരുവരും പറയുന്നു.
ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ 2018 ഏപ്രില്‍ 22നായിരുന്നു ഇവരുടെ വിവാഹം.സീനിയര്‍ ഫ്ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത. വിവാഹ ശേഷം ജോലി രാജിവച്ചു. അലിഷാ ചീനായുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഗാനമാണ് മിലിന്ദിനെ ശ്രദ്ധേയനാക്കിയത്. കാര്‍ത്തി ചിത്രം പയ്യയില്‍ വില്ലന്‍ വേഷത്തിലും മിലന്‍ എത്തിയിരുന്നു