Latest News

മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലേഖ ശ്രീകുമാര്‍; പെയിന്റ് പാട്ടകളെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി ലേഖ

Malayalilife
മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലേഖ ശ്രീകുമാര്‍; പെയിന്റ് പാട്ടകളെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി ലേഖ

നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റു് ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ മിക്കതും എംജി ശ്രീകുമാറിന്റേതാണ്. മിനിസ്‌ക്രീനില്‍ അവതാരകനായും താരമെത്താറുണ്ട്.എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാൽ ഇപ്പോൾ  മകള്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ലേഖ.

 ലേഖ ഫേസ്ബുക്കില്‍ കൂടിയാണ് ഗുരുവായൂര്‍ നിന്നുമുള്ള ചിത്രം പോസ്റ്റ് ചെയ്തത്.  ഇതിന് പിന്നാലെ  പലരും മകളാണോ ഒപ്പമുള്ളതെന്ന് ചോദിച്ച് രംഗത്തെത്തി. മകള്‍ നാട്ടിലെത്തിയോ എന്ന് ചോദിച്ചപ്പോള്‍ നാലാഴ്ചത്തെക്കായി എത്തിയതാണെന്നായിരുന്നു ലേഖയുടെ മറുപടി.  ലേഖ  ഇതിനോടകം തന്നെ മകള്‍ക്കും കൂട്ടുകാരികള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

 ഏത് പെയിന്റിന്റെ പാട്ടകളാണ് എന്നായിരുന്നു നാല് പേര്‍ ഒന്നിച്ചുള്ള ചിത്രത്തിന് താഴെയായി ഒരാള്‍ ചോദിച്ചത്. ഓക്കെ, നിങ്ങള്‍ക്ക് എന്താണ് പ്രശ്നം, ഈ നാലില്‍ ഏതെങ്കിലും നിങ്ങള്‍ വാങ്ങിക്കുന്നുണ്ടോ എന്നായിരുന്നു ലേഖ ഇതിന് മറുപടിയായി പറഞ്ഞത്. ലേഖയുടെ മറുടി കലക്കിയെന്നാണ് പലരും നല്‍കുന്ന മറുപടി. 

എനിക്കൊരു മകളുണ്ട്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. അവള്‍ കല്യാണം കഴിഞ്ഞ് അമേരിക്കയില്‍ സന്തുഷ്ട കുടുംബജീവിതം നയിച്ച് വരികയാണ്. ആരില്‍ നിന്നും ഒന്നും മറച്ച് വെക്കാനില്ലെന്നും ലേഖ നേരത്തെ തുറന്നുപറഞ്ഞിരുന്നു. മകളും ലേഖയും ഒന്നിച്ചുള്ള ചിത്രങ്ങളും അന്ന് വൈറലായിരുന്നു. താന്‍ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ചു തന്നതാണ് മകളെ എന്നും ലേഖ പറഞ്ഞിരുന്നു.
 

Mg sreekumar wife lekha fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES