Latest News

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രം മെഗാ156' ! ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Malayalilife
 മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രം മെഗാ156' ! ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ വസിഷ്ഠ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന, മെഗാസ്റ്റാര്‍ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം '#മെഗാ156'ന്റെ പുതിയ പോസ്റ്റര്‍ ദസറയുടെ ശുഭമുഹൂര്‍ത്തത്തില്‍ പുറത്തിറക്കി. പോസ്റ്ററില്‍ ഒരു പുരാതന ത്രിശൂലവും പശ്ചാത്തലത്തില്‍ ഒരു വെള്ളപ്പൊക്കവും സ്‌ഫോടനവുമാണ് കാണാന്‍ സാധിക്കുന്നത്. 'മെഗാ മാസ്സ് ബിയോണ്ട് യൂണിവേഴ്സിനായി '#മെഗാ156' ആരംഭിക്കുന്നു. ദസറ ആശംസകള്‍,' എന്ന് പറഞ്ഞുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

വിക്രം, വംശി പ്രമോദ് എന്നിവരുടെ നിര്‍മ്മാണത്തില്‍ ഒരുക്കുന്ന ഈ ചിത്രം കാഴ്ചക്കാരെ ഒരു ഫാന്റസി ലോകത്തേക്കാണ് കൂട്ടികൊണ്ടുപോവുന്നത്. ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്.

'ആര്‍ആര്‍ആര്‍'ലൂടെ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ഇതിഹാസതാരം എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവര്‍ വരികള്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധര്‍, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, മുന്‍ നിര്‍മ്മാതാവ് കാര്‍ത്തിക് ശബരീഷ് എന്നിവര്‍ ചേര്‍ന്നാണ് തയ്യാറാക്കുന്നത്. ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഭാഷണങ്ങള്‍: സായി മാധവ് ബുറ, പ്രൊഡക്ഷന്‍ ഡിസൈനര്‍: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈന്‍ പ്രൊഡ്യൂസര്‍: റാമിറെഡ്ഡി ശ്രീധര്‍ റെഡ്ഡി, പിആര്‍ഒ: ശബരി

Read more topics: # മെഗാ156'
Mega 156 Makers announce filming

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES