Latest News

വളളിക്കുന്ന് ചാനലില്‍ ബേസിലിന്റെ 'മരണമാസ്സ്' അഭിമുഖം; മരണ മാസ് ടീസറെത്തി

Malayalilife
 വളളിക്കുന്ന് ചാനലില്‍ ബേസിലിന്റെ 'മരണമാസ്സ്' അഭിമുഖം; മരണ മാസ് ടീസറെത്തി

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണ മാസ്സ്' വിഷു റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഇരിക്കെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. 

ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

നടന്‍ സിജു സണ്ണി കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഏറെ രസകരവും സ്‌റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ബേസിലെത്തുന്നത്. താരത്തിന്റെ പുതിയ ലുക്ക് വെളിപ്പെടുത്തിയുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു. തലമുടി കളര്‍ ചെയ്ത് ഫ്ീക്കന്‍ലുക്കിലാണ് ബേസിലെത്തുന്നത്. 
       

Read more topics: # 'മരണ മാസ്സ്
Maranamass Civic Sense Basil Joseph

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES