പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നു മാത്രമല്ല, നിരവധി വിമര്‍ശനങ്ങള്‍ക്കും കാരണമായി തീര്‍ന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ ട്രോള്‍ വര്‍ഷമായിരുന്നു.
ഇപ്പോഴിതാ ആദിപുരുഷ് ചിത്രത്തില്‍ തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് മനോജ് മുംതാഷിര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. തന്റെ ഭാഗത്തുനിന്നുണ്ടായത് നൂറ് ശതമാനം തെറ്റാണെന്നും എന്നാല്‍ മനപൂര്‍വ്വമല്ലെന്നും അഭിമുഖത്തില്‍ പറഞ്ഞു.
'ആദിപുരുഷിന്റെ കാര്യത്തില്‍ എനിക്ക് പിഴവ് സംഭവിച്ചു. അതില്‍ യാതൊരു സംശയവുമില്ല. എന്റെ എഴുത്ത് മികച്ചതാണെന്ന് പറഞ്ഞ് തെറ്റിനെ ന്യായീകരിക്കുന്ന ആളല്ല ഞാന്‍. ആദിപുരുഷില്‍ എനിക്ക് പറ്റിയത് നൂറ് ശതമാനം തെറ്റാണ്. എന്നാല്‍ മനപൂര്‍വ്വമല്ല. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഈ സംഭവത്തില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഇതൊരു പാഠമായിട്ടാണ് കാണുന്നത്.
ആദിപുരുഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഞാന്‍ നല്‍കിയ വിശദീകരണം തെറ്റായി. ആ സമയത്ത് ഞാന്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. അതാണ് ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. എന്റെ വാക്കുകളില്‍ അന്ന് അവര്‍ക്ക് ദേഷ്യം തോന്നിയത് സ്വാഭാവികമാണ്. അവരുടെ വികാരത്തെ ഞാന്‍ മാനിക്കണമായിരുന്നു. ഇന്നെനിക്ക് ആ തെറ്റ് മനസിലായി'- മനോജ് മുംതാഷിര്‍ കൂട്ടിച്ചേര്‍ത്തു.