ഗായകനും സംഗീത സംവിധായകനും നടന്‍ മനോജ് ജെ ജയന്റെ പിതാവുമായ കെ.ജി ജയന്റെ പൊതുദര്‍ശനവും സംസ്‌കാര ചടങ്ങികളുടെയും ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.കെ.ജി ജയന്റെ വിയോഗമറിഞ്ഞ് മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഓടിയെത്തി. അക്കൂട്ടത്തില്‍ കെ.ജി ജയന്റെ വിയോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത് മനോജ് കെ ജയന്റെ ഭാര്യ ആശയെയാണ്. മരണവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ ആശ നിയന്ത്രണം വിട്ട് കരഞ്ഞു. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ തളര്‍ന്ന് വീണ് കരയുന്ന ആശയുടെ വീഡിയോ വൈറലാണ്. എനിക്കിനി അച്ഛനില്ലല്ലോ ചേട്ടാ... എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടാണ് ആശ കരഞ്ഞത്.
ഹൃദയം ചീന്തുന്ന ഒരു നിലവിളിയോടെ ആണ് ആശാ വീട്ടിലേക്ക് വന്നത്. അവിടെ അവരുടെ പ്രിയപ്പെട്ട അച്ഛന്‍ മരിച്ചു കിടക്കുന്നു. എന്റെ അച്ഛന്‍ പോലെ എനിക്കാരുണ്ട് ഇനി. എന്നായിരുന്നു ആ നിലവിളി. മാധ്യമങ്ങളും ബന്ധുക്കളും നാട്ടുകാരും നോക്കുമ്പോള്‍ വണ്ടിയില്‍ നിന്ന് കരഞ്ഞു ക്ഷീണിച്ചു ഇറങ്ങുന്ന ആശയാണ് കണ്ടത്. ഒപ്പം മകനും ഉണ്ടായിരുന്നു.
മനോജിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ആശയും മകനും യുകെയില്‍ ആയിരുന്നു. മാനസികമായി ആകെ തകര്‍ന്ന നിലയിലാണ് ആശ ആച്ചന് വിട ചൊല്ലാനെത്തിയത്. മകനയും കുഞ്ഞാറ്റയെ യും ചേര്‍ത്ത് പിടിച്ചു കര്‍മ്മങ്ങളില്‍ പങ്കാളിയായ താരത്തിന്റെ ദൃശ്യങ്ങള്‍ ഏവരുടെയും ഹൃദയം തകര്‍ക്കുകയാണ്.
മനോജ് കെ ജയനും മകള്‍ കുഞ്ഞാറ്റയുമെല്ലാം സമാധാനിപ്പിക്കാന്‍ നോക്കിയിട്ടും ആശയുടെ സങ്കടം അണപൊട്ടിയൊഴുകുകയായിരുന്നു.
തൃപ്പുണിത്തുറ ലയം ആഡിറ്റോറിയത്തില്‍ പൊതു ദര്‍ശനം കഴിഞ്ഞ് തൃപ്പുണിത്തുറ ശ്മാനത്തില്‍ ചടങ്ങുകള്‍ നടക്കുമ്പോളും ആശ പരിസരം ശ്രദ്ധിക്കാതെ കരയുക ആയിരുന്നു. ആശയേ വീക്ഷിച്ചവര്‍ എല്ലാം ഒരേ സ്വരത്തില്‍ പറയുന്നന്നത് ഇത് പുണ്യമാണ് ജയന്‍ സാറിന്റെ പുണ്യം. മരിക്കുമ്പോള്‍ കര്‍മ്മം ചെയ്യാന്‍ ഒരു മകനും കരയാന്‍ ഒരു മകളും ഉണ്ടാവേണ്ടത് മനുഷ്യന്റെ ജീവിത പുണ്യം.
രക്ത ബന്ധത്തിന് അപ്പുറം ഒരാള്‍ കരഞ്ഞാല്‍ അത് ജീവിത സാഫല്യം. ഇവിടെ കെ ജി ജയന്‍ എന്ന അതുല്യ കലാകാരന് സ്‌നേഹം കൊണ്ട് കണ്ണീര്‍ കൊണ്ട് യാത്ര അയപ്പ് നല്‍കിയത് ആശയാണ്. അത്ര ആത്മ ബന്ധമായിരുന്നു അവര്‍ തമ്മില്‍ മരുമകള്‍ ആയിട്ട് അല്ല മകള്‍ ആയിട്ടാണ് അതുല്യ കലാകാരനായ കെ ജി ജയന്‍ ആശയെ കണ്ടത്. തിരിച്ചും അങ്ങനെ തന്നെ.
2011 ലാണ് ആശാ മനോജ് കെ ജയനെ വിവാഹം കഴിച്ചു ഈ കുടുംബത്തിലേക്ക് വന്നത്. മനോജ് കെ ജയന്റെ ആദ്യ ഭാര്യ ആയ ഉര്‍വ്വശിയുമായി മനോജ് ബന്ധം പിരിയുകയും ഉര്‍വശിയും മനോജും വേറെ വിവാഹം ചെയുകയുമാണ് ഉണ്ടായത്. ഉര്‍വ്വശി മനോജ് വിവാഹത്തില്‍ ഉണ്ടായ കുട്ടിയാണ് കുഞ്ഞാറ്റ. ആശക്കും മനോജിനും ഒരു മകന്‍ കൂടി ഉണ്ട്.