മലയാളത്തിന്റെ പ്രിയ താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു. താരത്തിന്റെ അറുപത്തിയൊമ്പതാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമായി എത്തിയിരുന്നത്. ഇവർക്ക് കൂടുതലായും പറയാനുണ്ടായിരുന്നത് മമ്മൂട്ടിയെന്ന നടനെ പറ്റിയും മികച്ച മനുഷ്യനെപ്പറ്റിയുമായിരുന്നു.
എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത് മ്മൂക്കയോട് ബർത്ത് ഡേയ്ക്ക് ക്ഷണിക്കാത്തതിൽ പരിഭവം പറയുന്ന ഒരു കൊച്ച് കുട്ടിയുടെ വീഡിയോയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ തുടർന്ന് മമ്മൂട്ടി കാണുകയും സമൂഹമാധ്യങ്ങളിൽ താരം പങ്കുവയ്ക്കുകയും ചെയ്‌തു. രണ്ട് ലക്ഷത്തിലേറെ പേരാണ് ഒരുമണിക്കൂർ കൊണ്ട് താരം പങ്കുവച്ച ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നത്.
മൂന്ന് വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി മമ്മൂക്കനോട് മിണ്ടുല മമ്മൂക്ക എന്നെ ഹാപ്പി ബർത്ത്ഡേക്ക് വിളിച്ചില്ല എന്ന് ആവർത്തിച്ച് പറഞ്ഞ് കരയുകയായിരുന്നു. പിണങ്ങല്ലേ , എന്താ മോൾടെ പേര് ?എന്ന് പറഞ്ഞ് കൊണ്ടായിരുന്നു മമ്മൂക്ക ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. ഇതിനോടകം തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്‌തു.