മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടി മല്ലികയുടേത്. 1974-ൽ പുറത്തിറങ്ങിയ ഉത്തരായനം എന്ന അരവിന്ദന്റെ ചിത്രത്തിലൂടെയാണ് മല്ലിക തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിരുന്നതും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരത്തിന്റെ കുടുംബം ഒരു സിനിമ കുടുംബം കൂടിയാണ്. മക്കളായ പൃത്വിരാജ് , ഇന്ദ്രജിത്ത്, മരുമക്കളായ പൂർണിമ, സുപ്രിയ കൊച്ചുമക്കൾ അങ്ങനെ ഒരു വലിയ കുടുംബം തന്നെ. എന്നാൽ ഇപ്പോൾ മല്ലികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. രണ്ട് മരുമക്കളെ കുറിച്ചായിരുന്നു താരത്തിന്റെ വക്കുകൾ. ആനീസ് കിച്ചൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇരുവരെയും കുറിച്ച് മല്ലിക വാചാലയായത്.
ഞാനും ഇന്ദ്രനും ആരെയെങ്കിലും കണ്ടാൽ അര മണിക്കൂർ ചിലക്കും. സുകുവേട്ടനും നമ്മുടെ ഇളയ മോനും അഹ് ഓ അതേ ഇങ്ങനെയുള്ള വാക്കുകൾ മാത്രമേ പറയു. പൂർണിമ എന്നെപോലെയാണ് ആരു വന്നാലും നന്നായി വർത്തമാനം പറയും. എനിക്ക് ഒരു മുസിക്ക് ക്ലബ് ഉണ്ട്, അതിന്റെ പ്രോഗ്രാം ഒരു ദിവസം കൊച്ചിയിൽ നടന്നപ്പോൾ ഞാൻ അവരെ പൂർണിമയുടെ വീട്ടിൽ കൊണ്ട് പോയി. അവളുടെ സംസാരം കേട്ടിട്ട് അവർ പറഞ്ഞു അയ്യോ ചേച്ചിയെ പോലെ തന്നെയാ അല്ലെ മൂത്ത മരുമകൾ . നേരത്തെ പരിചയം ഉള്ള പോലെയാണ് സംസാരം ഒക്കെ.
മറ്റേയാള് ഒറ്റക്ക് ഡൽഹിയിൽ ഒക്കെ ജീവിച്ചു വളർന്ന ഒരാളല്ലേ. ഒരു ദിവസം കണ്ടു പരിചയപെട്ടു അടുത്ത ദിവസം മാത്രമേ സംസാരം സ്റ്റാർട്ട് ചെയുകയുള്ളൂ. അത് വരെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്. സുപ്രിയയും രാജുവിനെ പോലെയാണ്. രണ്ടാമത്തെ ദിവസം കൂടെ കാണുകയാണെങ്കിൽ കുറച്ചു കൂടെ മെച്ചപ്പെട്ടു വരും, ശെരിക്കും ഒരു മൂന്ന് നാലു ദിവസം പിടിക്കും സംസാരം ഒന്ന് ശെരിയായി വരാൻ. ഇന്ദ്രനും പൂര്ണിമയും നല്ല പോലെ സംസാരിക്കും. രാജുവിനെ കോംപന്സേറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടെ സ്ക്രൂ ചെയ്യണം .