Latest News

മലയാളചലച്ചിത്രം ' ആർക്കറിയാം' വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

Malayalilife
മലയാളചലച്ചിത്രം ' ആർക്കറിയാം' വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെൻസ് ത്രില്ലെർ കഥ പറയുന്ന  " ആർക്കറിയാം " .  സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ.

കാഞ്ഞിരപ്പള്ളിയിലെ തന്റെ വീട്ടിൽ ഒറ്റയ്ക്ക്  താമസിച്ചിരുന്ന കണക്കു മാഷായ ഇട്ടിയവരയ്ക്ക് ഷെർലി എന്നൊരു മകൾ മാത്രമാണുള്ളത്. ഷെർലിയും ഭർത്താവ് റോയിയും കോവിഡ് ബാധ ഇന്ത്യയിൽ തുടങ്ങിയപ്പോൾ തന്നെ മുംബൈയിലെ അവരുടെ താമസസ്ഥലത്തു നിന്ന് നാട്ടിലെത്തുന്നു. ഷെർലിയും റോയിയും തന്റെ പ്രിയപ്പെട്ട ചാച്ചനൊപ്പം നാട്ടിൽ താമസം തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.വലിയ നാടകീതയകളോ അതിവൈകാരികതയോ ഒന്നുമില്ലാതെ  നാം എപ്പോഴെങ്കിലുമൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ളതോ കണ്ടറിഞ്ഞിട്ടുള്ളതോ ആയ പച്ചയായ ജീവിതത്തെ  പശ്ചാത്തലമാക്കിയ " ആർക്കറിയാം " - ൽ  പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് ബിജു മേനോൻ , പാർവതി തിരുവോത്ത് , ഷറഫുദീൻ എന്നിവരാണ്.
 
   " ആർക്കറിയാം "  സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ ജൂൺ 11 വെള്ളിയാഴ്ച രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു .
 

Malayalam movie arkkariyam World television premiere on Asianet

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES