മഹേഷ് ബാബുവിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ കീര്‍ത്തി സുരേഷിന്റെ ഗാനം സൂപ്പര്‍ ഹിറ്റ്; യുട്യൂബ് ട്രെന്റിങില്‍ ഇടം നേടി പാട്ട് കണ്ടത് രണ്ടര കോടി പ്രേക്ഷകര്‍

Malayalilife
topbanner
 മഹേഷ് ബാബുവിനൊപ്പം അടിപൊളി നൃത്തച്ചുവടുകളുമായി എത്തിയ കീര്‍ത്തി സുരേഷിന്റെ ഗാനം സൂപ്പര്‍ ഹിറ്റ്; യുട്യൂബ് ട്രെന്റിങില്‍ ഇടം നേടി പാട്ട് കണ്ടത് രണ്ടര കോടി പ്രേക്ഷകര്‍

ഹേഷ് ബാബുവും കീര്‍ത്തി സുരേഷും നായിക നായകനായി എത്തുന്ന ആക്ഷന്‍ ചിത്രം 'സര്‍കാരു വാരി പാട്ട'യിലെ പുതിയ പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിക്കുന്നു. 'മാ മാ മഹേശാ' എന്ന വിഡിയോ ഗാനമാണ് പുറത്തുവന്നത്. രണ്ടരക്കോടിയിലധികം പ്രേക്ഷകരെ വാരിക്കൂട്ടിയ പാട്ട്  ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ആറാമതാണ്.മഹേഷ് ബാബുവിന്റെയും ചിത്രത്തില്‍ നായികയായെത്തുന്ന കീര്‍ത്തി സുരേഷിന്റെയും തകര്‍പ്പന്‍ നൃത്തമാണ് പാട്ടിന്റെ മുഖ്യ ആകര്‍ഷണം. 

ഇരുവരുടെയും വസ്ത്രധാരണവും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പാട്ടിന്റെ പ്രമോ പുറത്തിറങ്ങയപ്പോള്‍ മുതല്‍ മുഴുവന്‍ പതിപ്പിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സര്‍കാരു വാരി പാട്ട'. സമുദ്രക്കനി, വെണ്ണെല കിഷോര്‍, സുബ്ബരാജു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. എസ്.തമന്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. 

മലയാളത്തെക്കാള്‍ അധികം തെലുങ്ക് - തമിഴ് സിനിമകളിലാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ് ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. മഹാനടി എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം തെലുങ്കില്‍ നിന്ന് നല്ല ഒരുപാട് അവസരങ്ങള്‍ നടിയെ തേടിയെത്തുന്നുണ്ട്.

Ma Ma Mahesha Lyrical Video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES