കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ പിജി ട്രെയിനി ഓണ്‍ ഡ്യൂട്ടി ഡോക്ടറെ അതേ ആശുപത്രിയിലെ സെമിനാര്‍ റൂമില്‍ കുറെ പേര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നത്. 36 മണിക്കൂര്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടര്‍ അര്‍ദ്ധരാത്രിക്ക് ശേഷം വിശ്രമിക്കാന്‍ പോയപ്പോഴാണ് ക്രൂരമായ ഈ പീഡനത്തിന് ഇരയായത്.
കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ഹോസ്പിറ്റലില്‍ പിജി ട്രെയിനി ഓണ്‍ ഡ്യൂട്ടി ഡോക്ടറെ അതേ ആശുപത്രിയിലെ സെമിനാര്‍ റൂമില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത ഹീനമായ കുറ്റകൃത്യത്തെ സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ എല്ലാവരും നൊമ്പരത്തോടെയാണ് പങ്കുവയ്ക്കുന്നത്. നിരവധി സെലിബ്രിറ്റികള്‍ ബലാത്സംഗ-കൊലപാതക കേസില്‍ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം കുറിക്കുകയാണ് കരീന കപൂര്‍ . ''12 വര്‍ഷത്തിന് ശേഷം, അതേ കഥ, അതേ പ്രതിഷേധം. പക്ഷേ ഞങ്ങള്‍ ഇപ്പോഴും മാറ്റത്തിനായി കാത്തിരിക്കുകയാണ്....'' എന്നാണ് കരീന കുറിച്ചത്. കൊല്‍ക്കത്ത ബലാത്സംഗവും കൊലപാതകവും, അക്രമം സ്ത്രീകള്‍ക്കെതിരെ , നീതി സ്ത്രീകള്‍ക്ക്,സ്ത്രീസുരക്ഷ,സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം എന്നീ ഹാഷ് ടാഗുകളളോടെയാണ് താരം തന്റെ അഭിപ്രായം കുറിച്ചത്.
കരീനയുടെ പോസ്റ്റിനു താഴെ പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്. 'ഒടുവില്‍ ബോളിവുഡില്‍ നിന്നുള്ള ഒരാള്‍ ഷെല്ലില്‍ നിന്ന് ഇറങ്ങി സംസാരിച്ചു...
ഒന്നാമതായതിന് നന്ദി, സംസാരിച്ചതിന് നന്ദി. ഇത് 'ഡോക്ടറുടെ പ്രശ്നമല്ല' എന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമാണ്...' എന്നതടക്കമാണ് കമന്റുകള്‍.
ആലിയ ഭട്ട്, ആയുഷ്മാന്‍ ഖുറാന, ടൈഗര്‍ ഷ്രോഫ്, ദിഷ പടാനി, മാനുഷി ചില്ലര്‍, സോനാക്ഷി സിന്‍ഹ എന്നിവരടക്കം പലരും സംഭവത്തെ അപലപിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.