Latest News

ഒറ്റദിവസം കൊണ്ട് സൂപ്പര്‍ഹിറ്റായി സായി ശ്വേത ടീച്ചര്‍; തങ്കുപ്പൂച്ചയും മിട്ടുപൂച്ചയും കേരളത്തിന്റെ മനം കവര്‍ന്നു; ടീച്ചര്‍ ആരാണെന്ന് അറിയൂ

Malayalilife
ഒറ്റദിവസം കൊണ്ട് സൂപ്പര്‍ഹിറ്റായി സായി ശ്വേത ടീച്ചര്‍; തങ്കുപ്പൂച്ചയും മിട്ടുപൂച്ചയും കേരളത്തിന്റെ മനം കവര്‍ന്നു; ടീച്ചര്‍ ആരാണെന്ന് അറിയൂ

കൊറോണയ്ക്കെതിരെ പോരാടുന്ന കേരളം ഇന്നലെ പുതിയ അധ്യായന വര്‍ഷത്തിലേക്ക് കടന്നിരിക്കയാണ്. ഓണ്‍ലൈന്‍ വഴിയാണ് പുതിയ അധ്യായന വര്‍ഷം ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ഒറ്റദിവസത്തെ ക്ലാസ്സിലൂടെ ഹിറ്റായിരിക്കുകയാണ് ഒന്നാംക്ലാസ്സ് ടീച്ചറായ സായി ശ്വേത ടീച്ചര്‍. നിരവധി ട്രോളുകളാണ് ടീച്ചറുടെതായി ഇപ്പോള്‍ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയുടെ കൈയടി വാങ്ങുന്ന സായി ടീച്ചറെകുറിച്ച് അറിയാം.

കോവിഡ് മഹാമാരിയെ നേരിടാന്‍ ലോകം ഒന്നടങ്കം ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറെടുക്കുകയാണ് കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍. പുതിയ അധ്യായന വര്‍ഷം ആരംഭിച്ചിരിക്കയാണ് എന്നാല്‍ കോവിഡ് കാരണം സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കയാണ്. ക്ലാസ്സ് തുടങ്ങി ആദ്യ ദിവസം തന്നെ മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികളില്‍ കൂടുതല്‍ ഉത്സാഹം കണ്ടതായി രക്ഷിതാക്കള്‍ പറഞ്ഞു വളരെ രസകരമായി തന്നെ ആയിരുന്നു ഒന്നാം ക്ലാസ്സിലെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്. ഭൂരിഭാഗം കുട്ടികളും ക്ലാസ്സില്‍ പങ്കെടുത്തു അതോടൊപ്പം ഇന്ന് കേരളത്തില്‍ ഉടനീളം വൈറലായ ഒരു ടീച്ചര്‍ കൂടിയുണ്ട് സായി ശ്വേത. ഈ ഒന്നാം ക്ലാസ്സ് ടീച്ചര്‍ ഇന്ന് കേരളക്കരയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് കുട്ടികളെ വളരെ അധികം രസിപ്പിച്ചു ക്ലാസ്സ് എടുക്കുന്ന ടീച്ചറെ അഭിനന്ദിചു നിരവധി ആളുകള്‍ രംഗത്ത് വന്നു ഇങ്ങനെയുള്ള ടീച്ചര്‍മാര്‍ തന്നെയാണ് നമ്മുടെ കുട്ടികള്‍ക്ക് ആവശ്യം. ക്ലാസ്സ് എടുക്കുന്നത് കണ്ട ഒരു ടീച്ചര്‍ പറഞ്ഞത് ഇങ്ങനെയാണ്. ഈ ടീച്ചറുടെ ക്ലാസ്സില്‍ ഇരിക്കുന്ന ഒരു വിദ്യാര്‍ഥി ഒരു നിമിഷം പോലും അവരുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലും മാറില്ല. അത്രയ്ക്കും രസകരമായി തന്നെയാണ് ഈ ടീച്ചര്‍ ക്ലാസ്സ് എടുക്കുന്നത്.
 
കേരളം ഒന്നടങ്കം ഹാജരാണ് ഈ ടീച്ചറുടെ ക്ലാസില്‍. അത്ര മനോഹരമാണ് ടീച്ചറുടെ അവതരണം. വീട്ടിലിരുന്ന് മക്കള്‍ക്കൊപ്പം പഠിക്കുകയാണ് മുതിര്‍ന്നവരും. ആരും കേട്ടിരിക്കുന്ന ക്ലാസ് ഇപ്പോള്‍ കേരളത്തില്‍ വൈറലാണ്. ചുരുക്കം പറഞ്ഞാല്‍ കേരളത്തിലെ കുടുംബങ്ങള്‍ ടിവിക്ക് മുന്നില്‍ ഒന്നിച്ച് പഠിക്കുകയാണ്.പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാന്‍ സായി ടീച്ചര്‍ എത്തിയത്. ഈണത്തില്‍, താളത്തില്‍, കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചര്‍ ക്ലാസ് പൂര്‍ത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു. ടീച്ചറുടെ ക്ലാസ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങള്‍ മാത്രമായിരുന്നില്ല. വിക്റ്റേഴ്‌സ് ചാനലില്‍ ഒന്നാംക്‌ളാസ്സുകാര്‍ക്കു ക്‌ളാസ് എടുത്ത കോഴിക്കോടുകാരിയായ ശ്വേത ടീച്ചര്‍ ചോമ്പാല ഉപജില്ലയിലെ എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. കഴിഞ്ഞ വര്‍ഷമാണ് അധ്യാപികയായി ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓണ്‍ലൈനായി ക്ലാസെടുക്കാന്‍ അവസരം കിട്ടി. അങ്ങനെയാണ് എത്തുന്നത്. ആഴ്ചയില്‍ രണ്ടു ദിവസമാണ് ഓണ്‍ലൈന്‍ ക്ലാസ്സ് ഉള്ളത്. ശ്വേത ടീച്ചര്‍ ടിക്ടോക് വിഡിയോകളൊക്കെ ചെയ്യാറുണ്ട്. പിന്നെ അത്യാവശ്യം ഡാന്‍സൊക്കെ ചെയ്യും. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അങ്ങനെ ക്ലാസ് എടുക്കാന്‍ ടിക്ടോക് വിഡിയോകള്‍ സഹായിച്ചെന്നാണ് എന്റെ വിശ്വാസം. ഒറ്റ ദിവസം കൊണ്ട് തങ്കു പൂച്ചയും, മിട്ടു പൂച്ചയും ഒപ്പം അവരെ പരിചയപ്പെടുത്തിയ സായ് ശ്വേത ടീച്ചറും കേരളക്കരയില്‍ ഹിറ്റായി. ക്‌ളാസ് കഴിഞ്ഞതും ടീച്ചര്‍ക്ക് നിറയെ ട്രോളുകളും ലഭിച്ചു. എന്നാല്‍ അവര്‍ക്കെല്ലാം നന്ദി അറിയിക്കുകയാണ് ടീച്ചര്‍. കൊച്ചുകുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും തങ്കു പൂച്ചയേയും മിട്ടു പൂച്ചയേയും കാണാന്‍ ടി.വി.ക്കു മുന്നില്‍ ഇരിപ്പുറപ്പിച്ചു. അതിനിടയ്ക്ക് ചില ട്രോളന്മാര്‍ ടീച്ചറെ വളരെ അധികം ചിരിപ്പിക്കുന്ന രീതിയില്‍ ട്രോള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ഓണ്‍ലൈനായി ക്ലാസ്സെടുക്കുന്ന ടീച്ചര്‍മാരെ അനുമോദിച്ചുകൊണ്ടും ട്രോളുന്നവരെ പുച്ഛിച്ചുകൊണ്ടും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

Know about who is sai swetha teacher

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES