ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ മലയാളം വെബ് സീരീസ്, 'കേരളാ ക്രൈം ഫയല്‍സ് - ഷിജു, പാറയില്‍ വീട്, നീണ്ടകര' യുടെ ട്രെയിലര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍. ജൂണ്‍ 23 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കുകയാണ്. അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ' കേരള ക്രൈം ഫയല്‍സ് - ഷിജു പാറയില്‍ വീട് നീണ്ടകര '
ജൂണ്‍, മധുരം എന്നി ചിത്രങ്ങളൊരുക്കിയ അഹ്മദ് കബീര്‍ ആണ് ' കേരള ക്രൈം ഫയല്‍സ് - ഷിജു പാറയില്‍ വീട് നീണ്ടകര ' സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ രാഹുല്‍ റിജി നായരാണ് വെബ്സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്.ജൂണ്‍ 23 നു കേരള ക്രൈം ഫയല്‍സ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.
കേരള ക്രൈം ഫയല്‍സ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നിവയുള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.ഉദ്വേഗജനകമായ പോലീസ് പ്രൊസിഡ്യുവര്‍ കഥ പറയുന്ന ആദ്യ ഭാഗത്തിന്റെ ടീസറിനു മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നിന്നു ലഭിച്ചത്.
ഒരു ലൈംഗിക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നത്. ഷിജു പാറയില്‍ വീട് - നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റര്‍ എന്‍ട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ എത്തിക്കുന്നത് ഞെട്ടിക്കുന്ന കണ്ടെത്തെലുകളിലേക്കാണ്.
=