തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് കീര്‍ത്തി സുരേഷ്. ഒട്ടേറെ ഹിറ്റുകളില്‍ നായികയാകുകയും ദേശീയ അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് നായികയായതിന്റെ 10 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ കീര്‍ത്തി സുരേഷ് പ്രേക്ഷകര്‍ക്കടക്കം നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ്.
മലയാളം , തമിഴ്, കന്നട, ഇംഗ്‌ളീഷ് ഭാഷകളില്‍ നന്ദി പറയുന്നുണ്ട്. നായികയായി എത്തിയിട്ട് ഞാന്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ആദ്യം അച്ഛനും അമ്മയ്ക്കും നന്ദി. ഗുരു പ്രിയന്‍ അങ്കിളാണ് എനിക്ക് തുടക്കം കുറിച്ചത്. എന്നന്നേക്കും കടപ്പാടുണ്ട് എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് വീഡിയോയിലൂടെ എല്ലാ സംവിധായകര്‍ക്കും നന്ദി പറയുന്നു.
പ്രേക്ഷകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നു. മികച്ച പ്രകടനവുമായി എത്തും എന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇനി ട്രോളര്‍മാരോട്, എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടപ്പെടണം എന്നില്ല. തനിക്ക് പക്ഷേ പ്രോത്സാഹനമായി മാറിയിട്ടുണ്ട് എന്നും വ്യക്തമാക്കുന്നു.
ജയംരവി നായകനായി എത്തുന്ന സൈറണ്‍ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. പൊലീസ് ഓഫീസറുടെ വേഷമാണ് കീര്‍ത്തി അവതരിപ്പിക്കുന്നത്. അനുപമ പരമേശ്വരന്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു.