Latest News

തെലുങ്ക് ചിത്രം ദസറയുടെ  ഷൂട്ടിങ് പാക്ക് അപ്പ് ആയ ദിവസം അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മാനം വിതരണം ചെയ്ത് കീര്‍ത്തി സുരേഷ്; ഷൂട്ടുമായി സഹകരിച്ച 130 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ച് നടി

Malayalilife
തെലുങ്ക് ചിത്രം ദസറയുടെ  ഷൂട്ടിങ് പാക്ക് അപ്പ് ആയ ദിവസം അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മാനം വിതരണം ചെയ്ത് കീര്‍ത്തി സുരേഷ്;  ഷൂട്ടുമായി സഹകരിച്ച 130 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ച് നടി

നാനി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ദസറ'. മലയാളി താരം കീര്‍ത്തി സുരേഷാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ച നടി വലിയ പ്രതീക്ഷയാണ് പങ്കുവച്ചത്. ദേശീയ പുരസ്‌ക്കാരം നേടിയ 'മഹാനടി'ക്ക് ശേഷം തനിക്ക് വൈകാരികമായി ബന്ധപ്പെടുത്താനായ കഥ ദസ്റയുടേതാണ് എന്നാണ് താരം പറഞ്ഞത്. 

ഇപ്പോളിതാ ദസ്റയുടെ ചിത്രീകരണം അവാസാനിച്ചപ്പോള്‍ ഷൂട്ടുമായി സഹകരിച്ച 130 സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 75 ലക്ഷത്തോളം രൂപയാണ് കീര്‍ത്തി സുരേഷ് ഇതിനായി ചെലവഴിച്ചത്. 'വെന്നെല' എന്നാണ് ചിത്രത്തിലെ കീര്‍ത്തിയുടെ കഥാപാത്രത്തിന്റെ പേര്.

പാന്‍ ഇന്ത്യന്‍ റിലീസ് ഉള്ള ചിത്രത്തിന്റെ സംവിധാനം ശ്രീകാന്ത് ഒഡേലയാണ്. സത്യന്‍ സൂര്യന്‍ ഐഎസ്‌സി ഛായാഗ്രാഹണവും വിന്‍ നൂലി ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അവിനാശ് കൊല്ലയാണ് ചിത്രത്തിന്റെ ആര്‍ട്ട്. മാര്‍ച്ച് 30നാണ് ദസറ തിയേറ്ററുകളില്‍ എത്തുന്നത്.'

ഉദയനിധി സ്റ്റാലിനും ഫഹദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. 'പരിയേറും പെരുമാള്‍', 'കര്‍ണന്‍' എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
 
തമിഴിലും തെലുങ്കിലുമായി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. മാമന്നന്‍' ആണ് തമിഴില്‍ കീര്‍ത്തി പൂര്‍ത്തിയാക്കിയ ചിത്രം.ജയം രവി നായകനാകുന്ന 'സൈറന്‍' ആണ് അണിയറയില്‍ ഉള്ളത്. 'ഭോലാ ശങ്കര്‍' എന്ന ചിരഞ്ജീവി ചിത്രത്തിലും കീര്‍ത്തി പ്രധാന വേഷത്തില്‍ ഉണ്ട്

Keerthy Suresh gifts 130 gold coins to Dasara crew

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES