അറുപത്തിയൊന്‍പതാമത് ഫിലിംഫെയര്‍ പുരസ്‌കാര രാത്രിയുടെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ഒന്നിച്ചെത്തുന്ന പുരസ്‌കാര നിശയില്‍ ഇത്തവണയും ഒരുപാട് ഹൈലൈറ്റ്സുകള്‍ ഉണ്ടായിരുന്നു. മലയാളികളെ സംബന്ധിച്ച് മമ്മൂട്ടിയുടെ പ്രസംഗം പുറത്ത് വന്നിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്നത് മമ്മൂട്ടി ധരിച്ചിരുന്ന ഷര്‍ട്ടിന്റെ വിശേഷങ്ങളാണ്.
എറാള്‍ഡോ ബ്രാന്‍ഡിന്റെ എന്‍ഡ്‌ലെസ് ജോയ് ബാങ് ഗ്രാഫിക് പ്രിന്റ് ഷര്‍ട്ടാണ് മമ്മൂട്ടി അണിഞ്ഞത്. നേവി ബ്‌ളൂ മര്‍ട്ടി കളര്‍ കോമ്പിനേഷനും ഗ്രാഫിക് പ്രിന്റുമെല്ലാം ഷര്‍ട്ടില്‍ കാണാം.യു.കെ ബേഡ്‌സ് ബ്രാന്റായ ഷര്‍ട്ടിന് 265 യൂറോ ആണ്. 24350 രൂപയാണ് ഇന്ത്യന്‍ വില.
ബാലിയില്‍ നിര്‍മ്മിക്കുന്നത് ഈ ഷര്‍ട്ട് ഒരു ഡിസൈനില്‍ നൂറ് എണ്ണത്തില്‍ കൂടുതല്‍ ഉണ്ടാവില്ല. ക്രിയേറ്റ് ലെസ്, ലെസ് ഈസ് മോര്‍, ക്വാളിറ്റി ഓവര്‍ ക്വാണ്ടിന്റി എന്നതാണ് ഈ ബ്രാന്‍ഡിന്റെ അടിസ്ഥാനം. മമ്മൂട്ടി ധരിച്ച ഈ ഡിസൈന്‍ ഇപ്പോള്‍ ഔട്ട് ഒഫ് ് സ്റ്റോക്ക് എന്നാണ് കാണിക്കുന്നത്.
ചടങ്ങില്‍ കീര്‍ത്തി സുരേഷും ്‌ജ്യോതികയും ശ്രദ്ധ നേടിക്കഴിഞ്ഞു.അതീവ ഗ്ലാമറസ്സ് ആയാണ് നടി ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ദസറ എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം കീര്‍ത്തി സുരേഷിനായിരുന്നു.
ഡീപ്പ് നെക്കുള്ള ബ്ലാക്ക് ബ്രായ്‌ക്കൊപ്പം ബ്ലെയ്‌സറും ഹെവി നെക്ക് പീസും മറ്റ് ജ്വല്ലറികളും സ്‌റ്റൈല്‍ ചെയ്ത് ക്ലാസി ലുക്കിലാണ് ജ്യോതിക എത്തിയത്. ലേയേര്‍ഡ് പാന്റ്‌സും അനലോഗ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ വാച്ചും ഗോള്‍ഡന്‍ നെക്ക്പീസും ഒപ്പമുള്ള വെല്‍വറ്റ് ഷൂവും എലഗന്റ് ലുക്ക് നല്കുന്നുണ്ട്.എന്നാല്‍ 69ാമത് ഫിലിംഫെയര്‍ സൗത്ത് പുരസ്‌കാര ദാന ചടങ്ങില്‍ എത്തിയ താരത്തിന്റെ ഈ ഗ്ലാമര്‍ ലുക്കിന് വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട