ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍ അടുത്തിടെ മുംബൈയിലെ ജുഹു പ്രദേശത്തെ വാങ്ങിയ ആഡംബര അപ്പാര്‍ട്ട്‌മെന്റിന്‍രെ വിശേഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്.പ്രസിഡന്‍സി സൊസൈറ്റിയിലെ സിദ്ധി വിനായക് ബില്‍ഡിംഗിന്റെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഈ അപ്പാര്‍ട്ട്മെന്റിന് ഏകദേശം 1,594 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. മുംബൈയിലെ ജുഹുവില്‍ സ്ഥിതി ചെയ്യുന്ന ഈ വസതിക്കായി നടന്‍ മുടക്കിയത്് 17.50 കോടി രൂപയാണ്.
സത്യപ്രേം കി കഥ തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുമ്പോള്‍ ആണ് പുതിയ ആഡംബര വസതിയുടെ വാര്‍ത്തകളില്‍ നിറയുന്നത്.
ജുഹുവിലെ ഏറ്റവും ചെലവേറിയ സ്ഥലങ്ങളില്‍ ഒന്നാണിത്. ഇതിന് തൊട്ടടുത്താണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്. ഈ വര്‍ഷം ജുഹുവിലെ നടന്‍ ഷാഹിദ് കപൂറിന്റെ അപ്പാര്‍ട്ട്മന്റെ് 36 മാസത്തേക്ക് വാടകക്ക്
എടുത്തിരുന്നു.
സത്യപ്രേം കി കഥയ്ക്ക് ശേഷം ഹന്‍സല്‍ മേത്തയുടെ ക്യാപ്റ്റന്‍ ഇന്ത്യ, ഭൂല്‍ ഭുലയ്യ 3, കബീര്‍ ഖാന്റെ പേരിടാത്ത ചിത്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന സത്യപ്രേം കി കഥ ഇതിനോടകം തന്നെ 56 കോടി തിയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.
ധമാക്ക'എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ ബോളിവുഡ് നടനാണ് കാര്‍ത്തിക് ആര്യന്‍. സമീര്‍ വിധ്വാന്‍സ് സംവിധാനം ചെയ്ത സത്യപ്രേം കി കഥയാണ് നടന്റെ ഏറ്റവും പുതിയ ചിത്രം. കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.