Latest News

60 ലേറെ സിനിമ അഭിനയിച്ചിട്ടും അതിലെ ആണ്‍താരങ്ങളുടെ പത്ത് ശതമാനം പോലും ശമ്പളം ലഭിച്ചില്ലെന്ന് പ്രിയങ്ക;ശമ്പള തുല്യതയ്ക്കായി ആദ്യമായി പോരാടിയത് താനായിരുന്നുവെന്നും പലരുമപ്പോള്‍ സൗജന്യമായി ചിത്രങ്ങള്‍ ചെയ്തുവെന്നും കുറിച്ച് മറുപടി നല്കി കങ്കണയും

Malayalilife
 60 ലേറെ സിനിമ അഭിനയിച്ചിട്ടും അതിലെ ആണ്‍താരങ്ങളുടെ പത്ത് ശതമാനം പോലും ശമ്പളം ലഭിച്ചില്ലെന്ന് പ്രിയങ്ക;ശമ്പള തുല്യതയ്ക്കായി ആദ്യമായി പോരാടിയത് താനായിരുന്നുവെന്നും പലരുമപ്പോള്‍ സൗജന്യമായി ചിത്രങ്ങള്‍ ചെയ്തുവെന്നും കുറിച്ച് മറുപടി നല്കി കങ്കണയും

ബോളിവുഡില്‍ നിന്നും നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. അറുപതിലേറെ സിനിമയില്‍ അഭിനയിച്ചിട്ടും പുരുഷ താരങ്ങളുടെ അത്രയും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇതിനാണ് കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ മറുപടി നല്കിയത്.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കങ്കണ പ്രിയങ്കയ്ക്ക് നല്‍കുന്ന മറുപടി ഇങ്ങനെയാണ് - '''എനിക്ക് മുമ്പുള്ള സ്ത്രീകള്‍ ഈ പുരുഷാധിപത്യ മാനദണ്ഡങ്ങള്‍ക്ക് കീഴടങ്ങി എന്നത് സത്യമാണ്. ശമ്പള തുല്യതയ്ക്കായി ആദ്യമായി പോരാടിയത് ഞാനായിരുന്നു, ഇത് ചെയ്യുമ്പോള്‍ ഞാന്‍ നേരിട്ട ഏറ്റവും വെറുപ്പുളവാക്കുന്ന കാര്യം എന്റെ സമകാലികര്‍ ഞാന്‍ ചെയ്ത അതേ വേഷങ്ങളില്‍ സൗജന്യമായി ചെയ്യാം എന്ന് പറഞ്ഞ് വന്നു എന്നചാണ്. അതിനായി ചര്‍ച്ചകള്‍ നടത്തി അവര്‍. 

എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും, മിക്കഎ സ്റ്റാര്‍ നടിമാരും അന്ന് സിനിമകള്‍ സൗജന്യമായി ചെയ്യുന്നതിനൊപ്പം മറ്റ് ചിലഒത്തുതീര്‍പ്പുകളും നടത്തി കാരണം റോളുകള്‍ ശരിയായ ആളുകളിലേക്ക് പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. തുടര്‍ന്ന് തങ്ങളാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതെന്ന ലേഖനങ്ങള്‍ അവര്‍ എഴുതിപ്പിച്ചു,  പുരുഷ അഭിനേതാക്കളെപ്പോലെ എനിക്ക് മാത്രമേ പ്രതിഫലം ലഭിക്കുന്നുള്ളൂവെന്നും മറ്റാര്‍ക്ക് അറിയില്ലെങ്കിലും സിനിമ ലോകത്ത് എല്ലാവര്‍ക്കും അറിയാം'.

Kangana Ranaut Reacts To Priyanka Chopra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES