ജോജു ജോര്‍ജ്ജിനെ നായകനാക്കി മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍ ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവിയാണ് 'ആന്റണി'. ഡിസംബര്‍ 1ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കല്യാണി പ്രിയദര്‍ശന്റെ നേതൃത്വത്തില്‍ ടീം 'ആന്റണി' ആലുവ യു സി കോളേജിലെത്തി. പ്രൊഡ്യൂസര്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍, ജിജു ജോണ്‍, ആര്‍ജെ ഷാന്‍, പത്മരാജ് രതീഷ് തുടങ്ങിയവര്‍ നിറസാനിധ്യം അറിയിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരും ആര്‍ത്തുല്ലസിച്ചു. പാട്ടുപാടിയും ഡാന്‍സ് കളിച്ചും യു സി കോളേജിനെ ഇളക്കി മറിച്ച ശേഷമാണ് ടീം 'ആന്റണി' അരങ്ങൊഴിഞ്ഞത്.
ജോജുവിനും കല്യാണിക്കും പുറമെ ചെമ്പന്‍ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറിലാണ് ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിക്കുന്നത്. രാജേഷ് വര്‍മ്മ തിരക്കഥ രചിച്ച ചിത്രം കുടുംബപ്രേക്ഷകരെ പ്രത്യേകം പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 'സരിഗമ'യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്.
2019 ഓഗസ്റ്റ് 23ന് തിയറ്ററുകളില്‍ പൊടിപറത്തി, പ്രേക്ഷക ഹൃദയങ്ങളില്‍ ആരവം തീര്‍ത്ത 'പൊറിഞ്ചു മറിയം ജോസ്'ന്റെ വന്‍ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടില്‍ എത്തുന്ന സിനിമയാണ് 'ആന്റണി'. പൊറിഞ്ചുവിലെ 'കാട്ടാളന്‍ പോറിഞ്ചു'വിനെ കടത്തിവെട്ടാനൊരുങ്ങി ഇത്തവണ രണ്ടും കല്‍പിച്ച് 'ആന്റണി'യിലൂടെ ആന്റണിയായി പ്രേക്ഷകരിലേക്കെത്തുകയാണ് ജോജു. 'പൊറിഞ്ചു മറിയം ജോസ്' റിലീസ് ചെയ്ത് 4 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സംവിധായകന്റെ 'ആന്റണി' എന്ന ചിത്രത്തിലൂടെ ജോജു വീണ്ടും പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ ആരാധകരുടെ ആവേശവും ആകാംക്ഷയും എത്രത്തോളം ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരു കരങ്ങളും നീട്ടി ആന്റണിയെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍ ഒന്നടങ്കം. രണദിവെ ഛായാഗ്രഹണം നിര്‍വഹിച്ച ഈ ചിത്രത്തിന് ജേക്‌സ് ബിജോയിയാണ് സം?ഗീതം പകരുന്നത്.
ചിത്രസംയോജനം: ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍: രാജശേഖര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ഷിജോ ജോസഫ്, സഹ നിര്‍മാതാക്കള്‍: സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജന്‍, ഡിജിറ്റല്‍ പ്രമോഷന്‍: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഒ: ശബരി.