ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനക. അമ്മ ദേവികയുടെ മരണവും തുടര്‍ന്ന് നടിയുടെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും ആരാധകര്‍ക്ക് സുപരിചിതപമാണ്. ഇപ്പോഴിതാ കനകയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
അറുപതാമത്തെ വയസിലാണ് കനകയുടെ അമ്മ മരിക്കുന്നത്. ആ മരണം കനകയെ മാനസികമായി തകര്‍ത്തു. കനക തികച്ചും അനാഥയായി മാറി. ആരോടും മിണ്ടാതായി. പല ഷൂട്ടിംഗുകളും മുടങ്ങി. വീടടച്ച് ഏകയായി കനക കഴിഞ്ഞു. അമ്മയുടെ ആത്മാവുമായി സംസാരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ഇരിക്കുന്നതെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതിനിടെ കനകയുടെ അമ്മയുടെ ഒരു സ്നേഹിതന്‍ വന്ന് കനകയെ കണ്ടു. കനകയ്ക്ക് വേണ്ട ഉപദേശങ്ങള്‍ കൊടുത്തു.
അയാളുടെ മകനെ കനകയുടെ മാനേജര്‍ പോസ്റ്റിലേക്ക് നിര്‍ത്തി. ശേഷം കനക ഒന്ന് മെച്ചപ്പെട്ടു. രാമചന്ദ്രന്‍ എന്നായിരുന്നു അയാളുടെ പേര്. എന്നാല്‍ ഇയാള്‍ക്ക് കനകയോട് പ്രണയം തോന്നി. ഇത് തുറന്ന് പറഞ്ഞ അയാളോട് പുറത്ത് പേകാനും പൊലീസിനെ വിളിക്കുമെന്നും പറഞ്ഞ്. പിന്നീട് അയാള്‍ ഒരു അപകടത്തില്‍ മരിക്കുകയാണ് ചെയ്തത്. ഈ വാര്‍ത്തയും കനകയെ നന്നായി ബാധിച്ചു. കനകയുടെ അച്ഛനുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു അമ്മയും കനകയും. അയാള്‍ ഭയങ്കര ഉപദ്രവകാരിയായിരുന്നു. ഇവര്‍ക്ക് രണ്ടാള്‍ക്കും അയാളെ പേടിയായിരുന്നു.
പിതാവിന്റെ ശല്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആലപ്പുഴയില്‍ വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് സമയത്ത് ഹോട്ടല്‍ മുറിയില്‍ മന്ത്രവാദിയെ വരുത്തി പൂജ നടത്തിയെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കബീര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.