സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് എലിസബത്ത് ഉദയന്‍. നടന്‍ ബാലയുടെ മുന്‍ഭാര്യയായ എലിസബത്ത് സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടേയും യൂട്യൂബ് ചാനലിലൂടേയും എലിസബത്ത് നിരന്തരം ആരാധകരുമായി സംവദിക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്.
എംബിബിഎസ് ബിരുദധാരിയായ എലിസബത്ത് ഇപ്പോള്‍ അഹമ്മദാബാദില്‍ ഒരു ഹോസ്പിറ്റലില്‍ ഡ്യൂട്ടി ഡോക്ടര്‍ ആയി സേവനം അനുഷ്ടിക്കുകായാണ്. സുഹൃത്തുക്കളും, ബന്ധുക്കളും ഒക്കെയായി ജീവിതം തിരികെ പിടിക്കുകയാണ് എലിസബത്ത്. യാത്രകള്‍ ചെയ്തും ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും എലിസബത്ത് സോഷ്യല്‍ മീഡിയയിലും നിറയുകയാണ്.
ഇപ്പോശള്‍ അഹമ്മദാബാദില്‍ ഒരു ആശുപത്രിയില്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിക്കുകയാണ് എലിസബത്ത്. രണ്ട് മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ എലിസബത്ത് വീഡിയോ പങ്കുവച്ചും എത്താറുണ്ട്. കൂടുതലും ആശുപത്രി വിശേഷങ്ങളും തന്റെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും നടക്കാന്‍ പോകുന്ന സന്തോഷത്തെക്കുറിച്ചും ഒക്കെയാണ് എലിസബത്ത് പറയുന്നത്.
രണ്ടുദിവസം മുന്‍പ് തന്റെ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് എലിസബത്ത് ആരാധകരോട് പങ്കുവെച്ചിരുന്നു. ഇതോടെ എലിസബത്ത് പ്രണയത്തിലാണോയെന്നും വിവാഹിതയാകാന്‍ പ്ലാന്‍ ഉണ്ടോ എന്നുമൊക്കെയായിരുന്നു പ്രേക്ഷകര്‍ ചോദിച്ചത്. എ്‌നനാല്‍ എലിസബത്ത് പറഞ്ഞതാകട്ടെ, നാട്ടിലേക്ക് വരുന്ന സന്തോഷമാണ് പങ്കുവെച്ചത്.
താന്‍ നാട്ടില്‍ വരാന്‍ പോകുകയാണെന്നാണ് എലിസബത്ത് പറഞ്ഞത്. അമ്മയ്‌ക്കൊപ്പം എയര്‍പോര്‍ട്ടിലിരിക്കുന്ന വീഡിയോയിലൂടെയാണ് എലിസബത്ത് തന്റെ സന്തോഷം അറിയിച്ചത്. ഇത്ര പെട്ടെന്ന് അവധി കിട്ടുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അഞ്ച് ദിവസത്തേക്കുള്ള അവധിയാണ് ലഭിച്ചതെന്നും താരം പറഞ്ഞു. പോകാനും വരാനും ഓരോ ദിവസം പോകും. എന്നാലും മൂന്ന് ദിവസം വീട്ടില്‍ നില്‍ക്കാമെന്ന സന്തോഷമുണ്ട്.
എന്റെ സര്‍പ്രൈസ് നിങ്ങള്‍ പ്രതീക്ഷിച്ചില്ലെന്നാണ് മനസിലാക്കുന്നത്. വേറെ പല സര്‍പ്രൈസുകളും പ്രതീക്ഷിച്ചതായി പലരും കമന്റ് ചെയ്തതായി കണ്ടത്. അതാണ് ഞാന്‍ ആദ്യമേ പറഞ്ഞത് എനിക്ക് മാത്രം സന്തോഷമുള്ള കാര്യമാണെന്ന്. മൂന്നാല് മാസമായി നാട്ടിലേയ്ക്ക് വന്നിട്ട്. അപ്പോള്‍ ലീവ് ലഭിച്ചതിന്റെ സന്തോഷം ഉണ്ട് എന്നാണ് വീഡിയോയില്‍ എലിസബത്ത് പറഞ്ഞത്.
ഇപ്പോഴിതാ അതിനു മറുപടി നല്‍കി എത്തിയിരിക്കുകയാണ് എലിസബത്ത്. ഒരു വിവാദവും ഒരു കുറ്റപ്പെടുത്തലും, പറഞ്ഞുള്ള വീഡിയോ താന്‍ പങ്കിടില്ലെന്നും അതൊന്നും പ്രതീക്ഷിച്ചുകൊണ്ട് ആരും ഈ വഴി വരരുത് എന്നും എലിസബത്ത് പറയുന്നു. താന്‍ സ്വന്തം സന്തോഷത്തിനു വേണ്ടിയാണു ഇങ്ങനെ വീഡിയോസ് ഇടുന്നത്, അത് തന്റെ ഇഷ്ടപെട്ട കാര്യങ്ങള്‍ ആകും പങ്കിടും എന്നും എലിസബത്ത് പറഞ്ഞു.
പിന്നാലെ അമൃത സുരേഷിന്റെ അനുജത്തി അഭിരാമി സുരേഷും എലിസബത്തിനു കമന്റുമായി എത്തിയിട്ടുണ്ട്. 2019-ല്‍ അമൃതയുമായി വേര്‍പിരിഞ്ഞതിന് ശേഷം 2021-ല്‍ ആണ് ബാല എലിസബത്തിനെ വിവാഹം കഴിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ വിവാഹമായിരുന്നു ബാലയുടെയും എലിസബത്തിന്റെയും.