Latest News

മുംബൈയില്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ജോണ്‍ എബ്രഹാം;  അ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്‍ സ്വന്തമാക്കിയത് 70.83 കോടി രൂപയോളം വില വീടും സ്ഥലവും

Malayalilife
മുംബൈയില്‍ ആഡംബര ബംഗ്ലാവ് സ്വന്തമാക്കി ജോണ്‍ എബ്രഹാം;  അ ഏറ്റവും തിരക്കേറിയ സ്ഥലത്ത് നടന്‍ സ്വന്തമാക്കിയത് 70.83 കോടി രൂപയോളം വില വീടും സ്ഥലവും

മുംബൈയിലെ ഖാര്‍ ഏരിയയില്‍ ഒരു ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരിക്കു കയാണ് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. 5,416 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ബംഗ്ലാവിന്  70.83 കോടി രൂപയോളം വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന 7,722 ചതുരശ്ര അടി സ്ഥലവും താരം വാങ്ങി. 

2023 ഡിസംബര്‍ 27നായിരുന്നു സ്ഥലവും ബംഗ്ലാവും താരത്തിന്റെ പേരിലേക്ക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. വസ്തുവിന് ജോണ്‍ 4.24 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചുവെന്ന് മണികണ്‍ട്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

മുംബൈയിലെ ഏറ്റവും തിരക്കേറിയ റീട്ടെയില്‍ ഹൈ സ്ട്രീറ്റുകളിലൊന്നായ ഖാറിലെ ലിങ്കിംഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജോണ്‍ എബ്രഹാമിന്റെ പുതിയ വാസസ്ഥലം സിറ്റിയുടെ വൈബ്രന്റ് ഏരിയകളില്‍ ഒന്നാണ്.  ഈ പ്രദേശം അതിന്റെ വാണിജ്യപരമായ പ്രാധാന്യം കൊണ്ടുമാത്രമല്ല, ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമീപ്യത്താലും പേരുകേട്ടതാണ്.

അടുത്തിടെ, അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക്  ഒരു ബംഗ്ലാവ് വീട് സമ്മാനിച്ചതും വാര്‍ത്തയായിരുന്നു. ജുഹുവിലെ തന്റെ ബംഗ്ലാവ്  വീടായ പ്രതീക്ഷയുടെ ഉടമസ്ഥാവകാശമാണ് അമിതാഭ് ബച്ചന്‍ മകള്‍ ശ്വേത ബച്ചന് കൈമാറിയത്. ഏകദേശം 50.63 കോടി രൂപ മൂല്യമുള്ള പ്രതീക്ഷയുടെ ഉടമസ്ഥാവകാശം നവംബര്‍ 8 ന് രണ്ട് വ്യത്യസ്ത ഗിഫ്റ്റ് ഡീഡുകളിലൂടെ ബച്ചന്‍ ഔപചാരികമായി ശ്വേതയ്ക്ക് നല്‍കുകയായിരുന്നു. 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചു. 

ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ എന്ന ചിത്രത്തിലാണ് ജോണ്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍  പ്രതിനായകനായാണ് ജോം എത്തിയത്.  ദി ഡിപ്ലോമാറ്റ്, ടെഹ്റാന്‍, താരിഖ്, വേദ എന്നിവയാണ് ജോണിന്റെ പുതിയ ചിത്രങ്ങള്‍.

John Abraham buys Rs 75 cr bungalow

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES