കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ ജയറാമിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര്‍.ടൈറ്റില്‍ റോളിലാണ് ജയറാം എത്തുന്നത്. മെയ് 20 ന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഒരു ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ ലൊക്കേഷനില്‍ നിന്നുള്ള ജയറാമിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ താടി വച്ചുള്ള ലുക്കിലാണ് ചിത്രത്തില്‍ ജയറാം. ഒപ്പം സണ്‍ ഗ്ലാസുമുണ്ട്. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വേറിട്ട രൂപത്തില്‍ ആണ് ജയറം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുന്നുചിത്രത്തിന്റെ ചിത്രീകരണംതൃശൂരില്‍ പുരോഗമിക്കുന്നു.
അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വര രാജന്‍, സെന്തില്‍ കൃഷ്ണ ,ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.രചന ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണന്‍.നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.
2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‌ലറും ത്രില്ലര്‍ ആണ്. പുതിയ ചിത്രം ജയറാമിന് മലയാളത്തില്‍ അടുത്ത ബ്രേക്ക് ആവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍.മലയാളത്തില്‍ സമീപകാലത്ത് ഏറെ ശ്രദ്ധയോടെയാണ് ജയറാം പുതിയ പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നത്. അതേസമയം ഇതരഭാഷകളില്‍ നിരവധി വലിയ പ്രോജക്റ്റുകളുടെ ഭാഗവുമാണ് അദ്ദേഹം. പൊന്നിയിന്‍ സെല്‍വനും അല വൈകുണ്ഠപുരമുലോയുമടക്കം നിരവധി ചിത്രങ്ങള്‍ സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയിരുന്നു. ഇനിയുമേറെ ചിത്രങ്ങള്‍ ആ നിരയില്‍ വരാനിരിക്കുന്നുമുണ്ട്.