വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം 'ജയ ജയ ജയ ജയ ഹേ' ബോളിവുഡ് റിമേക്കിനൊരുങ്ങുകയാണ. ഇപ്പോളിതാ ചിത്രത്തില്‍ഫാത്തിമ സന ഷെയ്ഖ് നായികയായി എത്തുമെന്ന വാര്‍്ത്തകളാണ് പുറത്ത് വരുന്നത്.. സംവിധായകന്‍ വിപിന്‍ദാസ് സനയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്.
ദര്‍ശന രാജേന്ദ്രന്‍ അവതരിപ്പിച്ച ജയ എന്ന കഥാപാത്രമായി സന എത്തും. ആമിര്‍ഖാന്‍ പ്രൊഡക്ഷന്‍സ് ആയിരിക്കും ബോളിവുഡ് റീമേക്ക് നിര്‍മ്മിക്കുക. വിപിന്‍ദാസ് തന്നെയായിരിക്കും ബോളിവുഡിലും ചിത്രം സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.
ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് വിപിന്‍ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നായിരുന്നു രചന. ബബ്‌ളു അജു ഛായാഗ്രഹണം നിര്‍വഹിച്ചു.