Latest News

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്‌നമുണ്ട്; ചിരിപ്പിച്ച്  നവ്യയും സൈജുവും; ജാനകി ജാനേ ടീസര്‍ 

Malayalilife
ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്‌നമുണ്ട്; ചിരിപ്പിച്ച്  നവ്യയും സൈജുവും; ജാനകി ജാനേ ടീസര്‍ 

രുത്തിക്ക് ശേഷം നവ്യ നായര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി ജാനേയുടെ ടീസര്‍ പുറത്തുവിട്ടു. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത് എന്നാണ് ടീസറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ തന്നെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരിക്കുകയാണ്. 

അനീഷ് ഉപാസനയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൈജു കുറുപ്പും പ്രധാന വേഷത്തിലെത്തുന്നു. ചേട്ടാ എനിക്ക് ലൈറായിട്ട് പേടിയുടെ ഒരു പ്രശ്‌നമുണ്ട്” എന്ന നവ്യയുടെ വാക്കുകളില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നത്. പിന്നീട് ലൈറ്റ് ഓഫ് ചെയ്യാന്‍ വരുന്ന നവ്യയെ വീഡിയോയില്‍ കാണാം. കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ എന്ന ഗാനം പാടി വന്നാണ് താരം ലൈറ്റ് ഓഫ് ചെയ്യുന്നത്. തിരിച്ച് ഇരുട്ടത്ത് നടന്നു പോകുമ്പോള്‍ കൃഷ്ണായെന്ന് ഉറക്കെ വിളിച്ച് ഓടുകയാണ്. 

നീണ്ട ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് നവ്യ നായര്‍. മികച്ച പ്രതികരണവും ചിത്രം നേടിയിരുന്നു.പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയെന്ന കഥാപാത്രത്തെയാണ് നവ്യ ജാനകി ജാനേയില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.മാതംഗിഎന്ന നൃത്തവിദ്യാലയവും നവ്യ ആരംഭിച്ചിട്ടുണ്ട്.

Janaki Jaane Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES