Latest News

യുട്യൂബ് ട്രെന്റിങില്‍ ഒന്നാം സ്ഥാനത്ത് ജെല്ലിക്കെട്ട് ട്രെയിലര്‍; ട്രെയിലര്‍ ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിലധികം പേര്‍; അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ കോര്‍ത്തിണക്കി ഇറക്കിയ ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
യുട്യൂബ് ട്രെന്റിങില്‍ ഒന്നാം സ്ഥാനത്ത് ജെല്ലിക്കെട്ട് ട്രെയിലര്‍; ട്രെയിലര്‍ ഇതുവരെ കണ്ടത് പത്ത് ലക്ഷത്തിലധികം പേര്‍; അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ കോര്‍ത്തിണക്കി ഇറക്കിയ ലിജോ ജോസ് പല്ലിശേരി ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ടീസറിന് പിന്നാലെ തകര്‍പ്പന്‍ ഹിറ്റായി ലിജോ ജോസ് പെലിശ്ശേരി ചിത്രം 'ജെല്ലിക്കെട്ടി'ന്റെ ട്രെയിലര്‍. യൂട്യൂബ് ട്രന്‍ഡിങ്ങില്‍ നമ്പര്‍ വണ്ണാണ് ചിത്രത്തിന്റെ ട്രെയിലര്‍. ശനിയാഴ്ച്ച രാത്രി എട്ടുമണിക്കാണ്് ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ ആറര ലക്ഷം ആളുകളാണ് ട്രെയിലര്‍ കണ്ടത്.

അങ്കമാലി ഡയറീസ്', 'ഈമയൗ' തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ജെല്ലിക്കെട്ട്. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയിലര്‍ ആദ്യം പുറത്തുവിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് സംഘാടകരാവുന്ന ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിന്റെ പുതിയ എഡീഷനിലാണ് 'ജല്ലിക്കട്ടി'ന്റെ അടുത്ത പ്രദര്‍ശനം. 

2മിനിട്ട് 40 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയായിരുന്നു. ചെമ്പന്‍ വിനോദും ആന്റണി വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എസ്.ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എസ്. ഹരീഷും ആര്‍. ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ജല്ലിക്കെട്ടിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. ടൊറന്റോ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ്. വിനോദ് ജോസ്. ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നു. ഒക്ടോബര്‍ ആദ്യ വാരം ചിത്രം തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തും.

Jallikattu Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES