മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമായിരുന്നു അഞ്ജലി മേനോൻ സംവിധാനം നിർവഹിച്ച ബാംഗ്ലൂർ ഡേയ്‌സ്. നസ്രിയ, ഫഹദ്, ദുൽഖർ, നിവിൻ പോളി, പാർവതി , നിത്യ മോനോൻ , ദുൽഖർ തുടങ്ങിയ വൻ താരനിരതന്നെ അണിനിരന്ന ചിത്രമായിരുന്നു. ചിത്രത്തിൽ ഒരു കഥാപാത്രമായി ഇഷാ തൽവാറും എത്തിയിരുന്നു. തേപ്പുകാരിയുടെ റോളിൽ ആയിരുന്നു താരം എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ മീനാക്ഷി എന്ന കഥാപാത്രം തനിക്ക് ആഗ്രഹിച്ച് കിട്ടിയ റോളായിരുന്നു എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇഷാ തൽവാർ.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മനസ്സിനോട് ഇണങ്ങിയ ഒട്ടേറെ വേഷങ്ങള്‍ ചെയ്തു. വേണ്ട എന്ന് തോന്നിയ സിനിമകളും അതിലുണ്ടായിരുന്നു. ആയിഷയും മീനാക്ഷിയുമാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍. ബാംഗ്ലൂര്‍ ഡെയ്സില്‍ നിത്യമേനോന്‍ ചെയ്ത വേഷമായിരുന്നു എനിക്ക് ആദ്യം ലഭിച്ചത്.എന്നാൽ മീനാക്ഷി എന്ന നെഗറ്റീവ് റോള്‍ ഞാന്‍ ചോദിച്ചു വാങ്ങുകയായിരുന്നു.
'ഐലവ് ദാറ്റ് തേപ്പുകാരി'. നിവിനുമൊത്ത് അഭിനയിക്കുമ്പോള്‍ അങ്ങനെയൊരു കോമ്പോ അടിപൊളിയായിരിക്കുമെന്ന് തോന്നി. ആ കഥാപാത്രം വളരെ റിയലാണ്. നമുക്കും ഇടയിലില്ലേ അങ്ങനെയൊരാള്‍. തമിഴിലും തെലുങ്കിലും നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ഹോളിവുഡ് സീരിസ് ചെയ്യുകയാണ്. സത്യത്തില്‍ എന്നിലെ അഭിനേത്രിയെ എനിക്ക് തന്നെ തിരിച്ചറിയാന്‍ സഹായിച്ചത് സീരിസിലെ അഭിനയമാണ്. അതോടെ ഒരു കാര്യം ഉറപ്പിച്ചു. ഇനി സിനിമയിലും അഭിനയ പ്രാധാന്യമുള്ള റോളുകള്‍ ആയിരിക്കും ചെയ്യുക എന്നത്- ഇഷ പറഞ്ഞു.
ഇഷ തൽവാർ മലയാള സിനിമയിലേക്ക് 2012 ൽ വിനീത് ശ്രീനിീവാസൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് എത്തിയത്. ചിത്രത്തിൽ ഇഷ ആയിഷ എന്ന ഉമ്മച്ചി ക്കുട്ടിയെ ആയിരുന്നു അവതരിപ്പിച്ചത്. മലയാളി പ്രേക്ഷകരുടെ ഹൃദയം ഒറ്റ ചിത്രം കൊണ്ട് തന്നെ കീഴടക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. പ്രേക്ഷകർക്കിടയിൽ നിവിൻ പോളി - ഇഷാ കോമ്പോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യുന്ന ഫീൽ ഗുഡ് ചിത്രമാണ് തട്ടത്തിൻ മറയത്ത്.