തമിഴ് സിനിമയിലെ മുന്‍നിര സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ അജിത് കുമാര്‍ തന്റെ സ്വകാര്യതയില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന താരമാണ്.അനുവാദമില്ലാതെ ഫോട്ടോ എടുത്ത ആരാധകരോട് പലപ്പോഴും തല അജിത്തിന്റെ ഭാഗത്ത് നിന്നും അത്ര നല്ല പ്രതികരണമല്ല ഉണ്ടാവാറ്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
തന്റെ വീഡിയോയെടുത്ത ആരാധകന്റെ കൈയ്യില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.ഭാര്യ ശാലിനിക്കും കുടുംബത്തിനും ഒപ്പം ദുബായില്‍ പുതുവര്‍ഷം ചെലവഴിക്കുന്ന തിരക്കിലാണ് നടനിപ്പോള്‍. ദുബായിലുള്ള താരദമ്പതികളുടെ ഫോട്ടോയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതോടൊപ്പമാണ് താരം ഒരു ആരാധകന്റെ ഫോണ്‍ പിടിച്ച് വാങ്ങുകയും തന്റെ വീഡിയോ ഡിലീറ്റ് ചെയ്യുന്നതും വ്യക്തമാക്കുന്ന ഒരു ക്ലിപ്പ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്, തന്റെ സ്വകാര്യത സംരക്ഷിക്കുകയാണ് നടന്‍ ചെയ്തതെന്നും, അജിത്ത് തന്റെ താരമൂല്യം കാണിച്ചതാണെന്നടക്കമുള്ള കമന്റുകളാണ് ഏറെയും
ഇതാദ്യമായല്ല അജിത്ത് ഇത്തരം വിമര്‍ശനങ്ങള്‍ നേരിടുന്നത്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പകര്‍ച്ചവ്യാധി സമയത്ത് പോളിംഗ് ബൂത്തില്‍ ചിത്രങ്ങള്‍ ക്ലിക്കുചെയ്യാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ അജിത്ത് പിടിച്ചെടുത്തു. ആരാധകര്‍ പ്രോട്ടോക്കോളുകള്‍ ലംഘിച്ചപ്പോള്‍ അജിത്ത് രോഷാകുലനായി പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോണ്‍ ആരാധകന് തിരികെ നല്‍കിയ സംഭവവും വിവാദമായിരുന്നു.
പൊതുവെ ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന സ്വഭാവക്കാരനാണ് അജിത്. മറ്റ് പല താരങ്ങളും വലിയ വലിയ ഷോകളും പ്രീ റിലീസ് പരിപാടികളുമൊക്കെയായി തങ്ങളുടെ സിനിമയുടെ പ്രമോഷന്‍ നടത്തുമ്പോള്‍ അജിത്ത് അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നു. എന്നിരുന്നാലും ഒരു പ്രമോഷനുമില്ലാതെ പുറത്തിറങ്ങുന്ന അജിത് സിനിമകള്‍ ബോക്‌സോഫീസില്‍ വന്‍ വിജയങ്ങളായി മാറാറാണ് പതിവ്.
തുനിവാണ് അവസാനമായി പുറത്തിറങ്ങിയ അജിത്ത് സിനിമ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാര്‍ച്ചി എന്ന പ്രോജക്റ്റിലാണ് താരം ഇപ്പോളുള്ളത്. അജിത്തിനെ കൂടാതെ തൃഷ, അര്‍ജുന്‍, റെജീന കസേന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അസര്‍ബൈജാനില്‍ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് വിവരം.