മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമാ മേഖലയിലേയ്ക്ക് എത്തിയ താരപുത്രിമാരില്‍ നിന്നും വ്യത്യസ്തയാണ് ഇറ. സംവിധാനരംഗമാണ് ഇറാ ഖാന്‍ തന്റെ തട്ടകമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ ബിഗ് സ്്ക്രീനില്‍ ചുവടുവച്ചിട്ടില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ താരമാണ് ഇറ. പ്രണയ ഗോസിപ്പുകളിലും സൈബര്‍ ആക്രമങ്ങള്‍ക്കും ഒക്കെ മുമ്പും ഇരയായിട്ടുള്ള താരപുത്രിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
വയലറ്റ് നിറത്തിലുള് ബാക്ക് ലെസ് ഗൗണാണ് ഇറയുടെ വേഷം. തുടയൊപ്പം സ്ലിറ്റുള്ള ഗൗണില്‍ ഏറെ സെക്സിയാണ് താരപുത്രി.മുംബൈയില്‍ വച്ച് പകര്‍ത്തിയതാണ് ചിത്രങ്ങള്‍.
ആമീര്‍ ഖാന്റെ ആദ്യ ഭാര്യയില്‍ ഉള്ള മക്കളാണ് ഇറയും ജുനൈദും. ആമീറിന്റെ രണ്ടാം ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവിനും ആമീറിനും ആസാദ് എന്ന് പേരുള്ള ഒരു മകനും ഉണ്ട്.



