മലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. അഭിനയത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ ഇരുവരും അഭിനയത്തിന്റെ തിരക്കിനിടയിലും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ ഇളയമകള്‍ നക്ഷത്രയുടെ പിറന്നാള്‍ ആഘോഷമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
മലയാളത്തില്‍ അപൂര്‍വ്വം ചിലരെ മാത്രമാണ് സകുടുംബം ആരാധകര്‍ ഏറ്റെടുക്കാറുള്ളു. അത്തരത്തിലുള്ള ഒരു കുടുബമാണ് ഇന്ദ്രജിത്തിന്റെത്. നടി പൂര്‍ണിമയുമായുള്ള വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഇവരും പ്രണയിക്കുകയാണ്. താരപദവിയെക്കുറിച്ചോന്നും ചിന്തിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുളള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പ്രളയ ബാധിത സമയത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല മക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു.പ്രാര്‍ഥനയും നക്ഷത്രയുമാണ് ദമ്പതികളുടെ മക്കള്‍. മക്കളോടൊത്ത് സമയം ചിലവഴിക്കുന്നതിന്റെയും പുറത്തു പോകുന്നതിന്റെയും ചിത്രങ്ങള്‍ ഇരുവരും പങ്കുവയ്ക്കാറുണ്ട്.
പ്രാര്‍ഥന ഇപ്പോള്‍ തന്നെ മികച്ച ഒരു പാട്ടുകാരിയായി മാറിക്കഴിഞ്ഞു.
അതേസമയം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് ഇന്ദ്രജിത്തിന്റെ ഇളയമകളായ നക്ഷത്രയുടെ പിറന്നാളാണ്. നാച്ചുവെന്നാണ് സ്‌നേഹപൂര്‍വ്വം എല്ലാവരും നക്ഷത്രയെ വിളിക്കുന്നത്. പത്തുവയസുകാരിയായ നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി അച്ഛന്‍ ഇന്ദ്രജിത്ത് എത്തിയതോടെയാണ് ഇന്നലെ പിറന്നാള്‍ വിവരം എല്ലാവരും അറിഞ്ഞത്. പൂര്‍ണിമയും മല്ലികയും ഒക്കെ കുഞ്ഞുമോള്‍ക്ക് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ മൈ ഡാര്‍ളിങ്ങ് ഏഞ്ചല്‍ എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. രാജകുമാരിക്ക് പത്തുവയസായെന്ന് പൂര്‍ണിമ പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചപ്പോള്‍ നക്ഷത്രയെ മാറോട് ചേര്‍ത്ത് നിര്‍ത്തിയ ഒരു ചിത്രമാണ് മല്ലിക പങ്കുവച്ചത്.അമ്മുമ്മയുടെ പൊന്നുമോള്‍ക്ക് ഇന്ന് പത്താംപിറന്നാള്‍.. ഹാപ്പി ബര്‍ത്ത്‌ഡേ മുത്തേ എന്നാണ് മല്ലിക ആശംസകള്‍ നേര്‍ന്നത്. ജയസൂര്യ ഉള്‍പെടെയുള്ള താരനിരയും നക്ഷത്രയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.