Latest News

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറ്റവുമായി 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവവേള ബാബു; ചില കാര്യങ്ങള്‍ തനിക്ക് ഓര്‍മയില്ലെന്ന് താരം കോടതിയില്‍ പറഞ്ഞു

Malayalilife
നടിയെ ആക്രമിച്ച കേസില്‍ കൂറുമാറ്റവുമായി 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവവേള ബാബു; ചില കാര്യങ്ങള്‍ തനിക്ക് ഓര്‍മയില്ലെന്ന് താരം കോടതിയില്‍ പറഞ്ഞു

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവവേള ബാബുവില്‍ നിന്ന് കൂറുമാറ്റം. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വച്ചാണ് ചില കാര്യങ്ങള്‍ തനിക്ക് ഓര്‍മയില്ലെന്ന് ഇടവേള ബാബു അറിയിച്ചത്. അതേസമയം ബാബു നേരത്തെ നടി നല്‍കിയ പരാതിയില്‍ വാസ്തവമുണ്ടെന്ന് തോന്നിയിരുന്നു എന്നും എന്നാല്‍ തന്റെ സിനിമാ അവസരങ്ങള്‍ ദീലീപ്  തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു എന്നുമാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. താന്‍ ദിലീപൂമായി സംസാരിച്ചിരുന്നു എന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ എന്തിനാണ് ഇടപെടുന്നതെന്ന് ചോദിച്ചതായും ബാബു പറഞ്ഞു. 

ഇരുവരും തമ്മില്‍ ഒരു സ്റ്റേജ് പരിപാടിക്കിടയില്‍ തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷം കാവ്യയും അക്രമത്തിന് ഇരയായ നടിയും തമ്മില്‍ മിണ്ടാതായതെന്നും ഇടവേള  ബാബു പോലിസിനെ അറിയിച്ചിരുന്നു. പരാതി നടി നല്‍കിയതായി ഓര്‍മ്മയില്ലെന്നും 'അമ്മ' ജനറല്‍ സെക്രട്ടറി കൂടിയായ ബാബു കോടതിയെ  ഇന്നലെ അറിയിക്കുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ഇടവേള ബാബു കൂറുമാറിയിരിക്കുന്നതായി അറിയിച്ചത്. നടന്‍ ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യത്തെ കുറിച്ചും  സിനിമാ പ്രവര്‍ത്തകരില്‍ നിന്നു പ്രോസിക്യൂഷന്‍ വിവരം ശേഖരിക്കുകയും ചെയ്തിരിക്കുകയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. നടി ഭാമ ഉള്‍പ്പെടയുളള നാലുപേരെ കോടതി ഇന്ന് വിസ്തരിക്കുകയും ചെയ്യും. കേസില്‍ ഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസ്, രമ്യ നബീശന്‍, റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം ഇതിനോടകം തന്നെ പൂര്‍ത്തിയാകുകയും ചെയ്തു.

Idavela babu change side actress molestaton case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES