Latest News

കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ: ഹരിശ്രീ അശോകൻ

Malayalilife
 കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു  ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ  ഇന്ന് കേരളത്തിലുള്ളൂ: ഹരിശ്രീ അശോകൻ

ലയാള സിനിമ മേഖലയിലെ ശ്രദ്ധേയനായ ഹാസ്യ താരമാണ് ഹരിശ്രീ അശോകൻ. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കോവിഡ് രൂക്ഷമായതോടെ  കോവിഡ് തടയാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ച് എത്തിയിരിക്കുകയാണ് താരം. 

കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട്  മാറുമെന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നത്. സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു  ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് ഇന്ന് കേരളത്തിലുള്ളൂ…സാറമ്മാരേ  എന്നാണ് ഇപ്പോൾ ഹരിശ്രീ അശോകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 ഹരിശ്രി അശോകന്റെ പുത്തൻ  ഫെയ്‌സ്ബുക്ക് പോസ്റ്റ് പഞ്ചാബി ഹൗസിലെ രമണന്റെ ഫോട്ടോക്ക് ഒപ്പമാണ്. ആരാധകര്‍ ഇതിനോടകം തന്നെ താരത്തിന്റെ  ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.  നടന്റെ പോസ്റ്റിന്  നിരവധി പേരാണ് ട്രോളുകള്‍ കൊണ്ട് എത്തുന്നത്. ചിലർ  താരത്തിന്റെ പോസ്റ്റിന് ചുവടെ ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്-എന്നാണ് കമന്റ് നൽകിയിരിക്കുന്നത്. നിരവധി  കമന്റുകള്‍ ആണ്  രമണന്റെ ബുദ്ധിയെ പുകഴ്ത്തിയും വരുന്നത്.  

വന്‍ തോതില്‍  തന്നെ സംസ്ഥാനത്ത് കോവിഡ് വ്യാപനത്താൽ  വര്‍ധിക്കുന്നതിനെ വിമര്‍ശിച്ചാണ് ഹരിശ്രി അശോകൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍  സമ്പര്‍ക്കത്തിലൂടെയാണ്  വര്‍ധിക്കുന്നത്.  ജനങ്ങള്‍ വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഹരിശ്രി അശോകന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ജാഗ്രത പാലിക്കാത്തതിനെ പരിഹസിക്കുക കൂടിയാണ്  ചെയ്യുന്നത്. 

 

Harisree ashokan fb post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES