Latest News

ഈ തോക്കിനകത്ത് ഉണ്ട നറച്ച് വക്കല്ലേയെന്ന്...ഞാന്‍ കിത്തനെ ബാര്‍ മേ ബോല്‍ത്താ; കോമഡിയും പ്രണയവും ആക്ഷനും ഇടകലര്‍ന്ന ട്രെയിലറുമായി കാളിദാസ് ജയറാമിന്റെ ഹാപ്പി സര്‍ദാര്‍ 

Malayalilife
ഈ തോക്കിനകത്ത് ഉണ്ട നറച്ച് വക്കല്ലേയെന്ന്...ഞാന്‍ കിത്തനെ ബാര്‍ മേ ബോല്‍ത്താ; കോമഡിയും പ്രണയവും ആക്ഷനും ഇടകലര്‍ന്ന ട്രെയിലറുമായി കാളിദാസ് ജയറാമിന്റെ ഹാപ്പി സര്‍ദാര്‍ 

കാളിദാസ് ജയറാം നായകനാകുന്ന  ചിത്രമായ 'ഹാപ്പി സര്‍ദാര്‍'ന്റെ രണ്ടാം ട്രെയിലര്‍ പുറത്ത് വിട്ടു.ചിത്രത്തില്‍ സര്‍ദാറിന്റെ വേഷത്തിലാണ് കാളിദാസ് എത്തുന്നത്.  കോമഡിയും പ്രണയവും ആക്ഷനും ഇടകലര്‍ന്ന ട്രെയിലറാണ് രണ്ടാമതും പുറത്ത് വന്നത്.

കോമഡി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ആദ്യ  ട്രെയിലര്‍  സൂചന നല്കിയിരുന്നു.ദി ഗ്രേറ്റ് ഇന്ത്യന്‍ കോമഡി എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം എത്തുന്നത്. പഞ്ചാബ് പട്യാലയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. പൂമരത്തില്‍ കാളിദാസിനൊപ്പം അഭിനയിച്ച മെറിന്‍ ഫിലിപ്പാണ് ചിത്രത്തിലെ നായിക.

സിനിമയില്‍ ഹാപ്പി സിംഗ് എന്നാണ് കാളിദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പഞ്ചാബി സര്‍ദാറും മലയാളി ക്രിസ്റ്റ്യന്‍ പെണ്‍കുട്ടിയും തമ്മിലുളള പ്രണയകഥയാണ് ഹാപ്പി സര്‍ദാറിലൂടെ പറയുന്നത്. കാളിദാസ് നായകനായി മലയാളത്തില്‍ എത്തുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഹാപ്പി സര്‍ദാര്‍. ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്

Happy Sardar Official Trailer 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES