Latest News

നടിമാര്‍ എല്ലാം ഒരുപാട് സര്‍ജ്ജറികള്‍ ചെയ്ത് ശരീരം മാറ്റുന്നു;എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയുന്നു; ഹന്‍സികയുടെ യോഗാ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനം; മറുപടി നല്കി നടി

Malayalilife
നടിമാര്‍ എല്ലാം ഒരുപാട് സര്‍ജ്ജറികള്‍ ചെയ്ത് ശരീരം മാറ്റുന്നു;എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയുന്നു; ഹന്‍സികയുടെ യോഗാ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശനം; മറുപടി നല്കി നടി

ഴിഞ്ഞ ദിവസം ആയിരുന്നു അന്താരാഷ്ട്ര യോഗ ദിനം. സെലിബ്രിറ്റികള്‍ എല്ലാവരും തങ്ങളുടെ യോഗ പ്രാക്ടീസ് ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയിയല്‍ എത്തിയിരുന്നു.അക്കൂട്ടത്തില്‍ നടി ഹന്‍സിക മോട്ടുവാണിയും ഉണ്ടായിരുന്നു. 'ഇന്നും എല്ലാ ദിവസവും യോഗ സെലിബ്രേറ്റ് ചെയ്യുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് ഹന്‍സിക ഫോട്ടോ പോസ്റ്റ് ചെയ്തത്.

പല തരത്തിലുള്ള കമന്റുകളുമാണ് ചിത്രത്തിന് താഴെ വരുന്നത്. നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചും, യോഗയെ കുറിച്ച് പറഞ്ഞും, ഇഷ്ടം പ്രകടിപ്പിച്ചും എല്ലാം കമന്റുകളുണ്ട്.അക്കൂട്ടത്തില്‍ ചില നെഗറ്റീവ് കമന്റുകളും ഇല്ലാതെയല്ല. ഹന്‍സികയുടെ ശരീര ഭാരം കുറഞ്ഞതിനെ കുറിച്ചാണ് ഒരാളുടെ കമന്റ്. ഒരുപാട് സര്‍ജ്ജറികള്‍ കഴിഞ്ഞാണ് ഇങ്ങനെ ആയതെന്ന് അയാള്‍ പറയുന്നു.

ഈ നടിമാര്‍ എല്ലാം ഒരുപാട് സര്‍ജ്ജറികള്‍ ചെയ്ത് ശരീരം മാറ്റുന്നു, എന്നിട്ട് അതൊക്കെ ചെയ്തത് യോഗയാണ് എന്ന് പറയുന്നു- എന്നാണ് അയാളുടെ കമന്റ്. അതിന് താഴെ മറുപടിയുമായി ഹന്‍സിക എത്തി. 'എനിക്ക് എന്റെ കാര്യം മാത്രമേ പറയാന്‍ പറ്റൂ. ഇങ്ങനെ ആവാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന് യോഗ എന്നെ ഒരുപാട് സഹായിച്ചു. അതിലെ രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍, യോഗ പോസിറ്റീവിറ്റി പരത്താന്‍ ഒരുപാട് സഹായിക്കും' എന്നാണ് ഹന്‍സികയുടെ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഹിന്ദി സിനിമയില്‍ ബാലതാരമായി എത്തിയ ഹന്‍സികയ്ക്ക് കരിയര്‍ ബ്രേക്ക് കിട്ടിയത് തമിഴ്- തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. വജയ്, സൂര്യ, കാര്‍ത്തി, ധനുഷ്, ചിമ്പു, ജയം രവി, വിശാല്‍ തുടങ്ങി തമിഴകത്തെ ഒട്ടുമിക്ക മുന്‍നിര താരങ്ങള്‍ക്കൊപ്പം എല്ലാം ഇതിനോടകം ഹന്‍സിക അഭിനയിച്ചുകഴിഞ്ഞു.

അടുത്തിടെയാണ് സൊഹൈയില്‍ കതൂരിയയുമായുള്ള ഹന്‍സികയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും ഇന്റസ്ട്രിയില്‍ വളരെ സജീവമാണ് നടി. പാര്‍ട്ണര്‍, 105 മിനിട്ട്, മൈ നൈം ഈസ് ശ്രുതി, റൗഡി ബേബി, ഗാര്‍ഡിയന്‍, ഗാന്ധാരി, മന്‍ തുടങ്ങി നിരവധി സിനിമകളാണ് നിലവില്‍ നടി കരാറ് ചെയ്തിരിയ്ക്കുന്നത്. അതിനൊപ്പം നാഷ്, മൈത്രി എന്നീ വെബ് സീരീസുകളും ചെയ്യുന്നുണ്ട്.
 

Read more topics: # ഹന്‍സിക
Hansika Motwani reveals how yoga helped

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES