സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രേസ്സ് ആന്റണി, സൗബിന്‍ ശാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണ സ്ഥലങ്ങളിലെ രസകരമായ നിമിഷങ്ങള്‍ ചേര്‍ന്നതാണ് മേക്കിംഗ് വീഡിയോ.
പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.മുഹ്സിന്‍ പരാരിയും സകരിയയുമാണ് തിരക്കഥ. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
ഷഹബാസ് അമന്‍, റെക്സ് വിജയന്‍, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവുമൊരുക്കുന്നു.