Latest News

ക്വാഡന്റെ ആഗ്രഹം സഫലമാക്കി ഗിന്ന്‌സ് പക്രു; ക്വാഡനെ തേടി സിനിമയില്‍ അവസരം

Malayalilife
ക്വാഡന്റെ ആഗ്രഹം സഫലമാക്കി ഗിന്ന്‌സ് പക്രു; ക്വാഡനെ തേടി സിനിമയില്‍ അവസരം

ബോഡി ഷെയ്മിങ്ങിന്റെ പേരില്‍ പൊട്ടികരഞ്ഞ ഒരു ഒമ്പത് വയസുകാരനായ ക്വാഡന്‍ ബെയില്‍സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ച ഒന്നായിരുന്നു. തന്നെ കുളളന്‍ എന്ന് വിളിച്ച് സമൂഹത്തിന് മുന്നില്‍ അപഹാസ്യനാക്കിയപ്പോള്‍ തന്നെ ഒന്നു കൊന്നുതരുമോയെന്നും ക്വാഡന്‍ ആവശ്യപ്പെട്ടത് ഏവരുടെയും കരളലിയിപ്പിക്കുന്ന ഒന്നായിരുന്നു. ലോകത്തിന്റെ പല കോണുകളില്‍ നിന്ന് നിരവധി പേരാണ് ക്വാഡന് പന്തുണ നല്‍കി കൊണ്ട് എത്തിരുന്നത്. എന്നാല്‍ സ്വന്തം പ്രയതനം കൊണ്ട്  ഉയരക്കുറവിനെ അതിജീവിച്ച ഗിന്ന്‌സ് പക്രുവിന്റെ എല്ലാവര്‍ക്കും ഒരു മാതൃകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷകരമായ വാര്‍ത്തയാണ് ക്വാഡനെ തേടി എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ ക്വാഡന് ഇപ്പോള്‍ അവസരം ലഭ്യമായിരിക്കുകയാണ്. അതിന് കാരണമായതും സാക്ഷാല്‍ പക്രു തന്നെയാണ്. 

''പ്രിയപ്പെട്ട ക്വാഡന്‍,

താങ്ങള്‍ക്ക് രണ്ട് സന്തോഷവാര്‍ത്തകളുണ്ട്. താങ്ങളോടുള്ള സ്നേഹത്തിന്റെയും പിന്തുണയുടെയും ഭാഗമായി ബോഡി ഷെയ്മിങ്ങനെതിരേ വി ആര്‍ വിത്ത് യു എന്ന ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നു. ഒരു നടനാകണമെന്ന ആഗ്രഹം താങ്കള്‍ പറഞ്ഞുവല്ലോ, അതിനാല്‍ താങ്ങള്‍ക്ക് മനോഹരമായ ഒരു അവസരം നല്‍കുന്നു. ബോഡി ഷെയ്മിങ്ങിനെതിരേ സംസാരിക്കുന്ന ജാനകി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താങ്കളെ സംവിധായകന്‍ ക്ഷണിക്കുന്നു. '' 
സിനിമയുടെ സംവിധായകന്‍ ചിത്രത്തിനായി  ക്വാഡന്റെ അമ്മയെ സമീപിച്ചിരിക്കുകയാണ്. ഓസ്ട്രേയിലയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊറോണ ഭീതിയൊഴിഞ്ഞാല്‍ ക്വാഡന്‍ അഭിനയിക്കാന്‍ എത്തുമെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.


 

Guinness Pakru fulfills Quadens wish

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES