Latest News

ഓരോ മാസവും ഓരോ ഭാര്യ ആണോ; നിന്റെ അച്ഛനോടു ചോദിക്കാന്‍ ഗോപി സുന്ദറും; ഗോപി സുന്ദറിന്റെ കിടിലന്‍ മറുപടി കേട്ട് ഞെട്ട് ടിനു രാജ്

Malayalilife
ഓരോ മാസവും ഓരോ ഭാര്യ ആണോ; നിന്റെ അച്ഛനോടു ചോദിക്കാന്‍ ഗോപി സുന്ദറും; ഗോപി സുന്ദറിന്റെ കിടിലന്‍ മറുപടി കേട്ട് ഞെട്ട് ടിനു രാജ്

ലയാള സിനിമാ രംഗത്തെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത രംഗത്തെ നേട്ടങ്ങള്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലെ വിവാദങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭിയാ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് ടുഗെദറിലാണ് ഗോപി സുന്ദര്‍.

പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്‍മയിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഗോപി സുന്ദര്‍ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിനു പിന്നാലെ ഗോപി സുന്ദറിന്റെ ഭാര്യയും അതേ കാലയളവില്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ഗോപി സുന്ദറിന്റെ ഇരട്ടമുഖം വ്യക്തമാക്കി തന്നിരുന്നു. ഇപ്പോഴിതാ, അഭയുയടെ പിറന്നാള്‍ പോസ്റ്റില്‍ നിന്നും വീണ്ടും വാര്‍ത്ത പിറന്നിരിക്കുകയാണ്.

പോസ്റ്റിനു താഴെ വന്ന കമന്റാണ് വാര്‍ത്ത സൃഷ്ടിച്ചത്. സമൂഹമാധ്യമത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ച ആള്‍ക്ക് തക്ക മറുപടിയുമായി ഗോപി സുന്ദറും എത്തിയതോടെ രംഗം കൊഴുക്കുകയും ചെയ്തു.

ഇരുവരും ഒരുമിച്ചിരിക്കുന്ന പഴയകാല ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. 'ഈ ചിത്രം എടുക്കുന്ന സമയത്ത് നിനക്ക് പ്രായം പത്തൊന്‍പതായിരുന്നു. നീ എനിക്ക് എല്ലാമാണ്. നിന്നെക്കുറിച്ചു വിവരിക്കാന്‍ എനിക്കു വാക്കുകള്‍ കിട്ടുന്നില്ല പൊന്നേ. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു', ചിത്രത്തിനൊപ്പം ഗോപി സുന്ദര്‍ കുറിച്ചു.

പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി. ചിത്രത്തിനു താഴെ മോശം കമന്റുമായെത്തിയ ഒരാള്‍ക്ക് ഗോപി സുന്ദര്‍ കൊടുത്ത മറുപടി അതിലേറെ വൈറല്‍ ആയിരിക്കുകയാണിപ്പോള്‍. 'ഗോപിയേട്ടാ, നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യ ആണോ' എന്നു ചോദിച്ച ടിനു രാജ് എന്നയാള്‍ക്കാണ് ഗോപി സുന്ദര്‍ ചുട്ട മറുപടി കൊടുത്തത്. 'നിന്റെ അച്ഛനോടു ചോദിക്ക്' എന്നാണ് അദ്ദേഹം കുറിച്ചത്.

പ്രതികരണം വൈറലായതോടെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തില്‍ കൈകടത്തുന്ന പ്രവണത അവസാനിപ്പിക്കണം എന്നു കുറിച്ച് നിരവധി പേര്‍ ഗോപി സുന്ദറിനെ പിന്തുണച്ചു. കമന്റിട്ടയാളെ ന്യായീകരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

Gopi sundhar reaction against negative comment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES