Latest News

ഞാന്‍ ആണ്‍കുട്ടിയല്ലല്ലോ, പെണ്ണല്ലേ;  സായ് പല്ലവി ശക്തയായ വേഷത്തില്‍ എത്തുന്ന ഗാര്‍ഗി ട്രെയ്ലര്‍ പുറത്ത്; ചിത്രത്തിന്റെ നിര്‍മ്മാതാവ് അയി എത്തുന്ന ഐശ്വര്യ ലക്ഷ്മി വേദിയില്‍ എത്തിയത് വികാരാധീനയായി

Malayalilife
 ഞാന്‍ ആണ്‍കുട്ടിയല്ലല്ലോ, പെണ്ണല്ലേ;  സായ് പല്ലവി ശക്തയായ വേഷത്തില്‍ എത്തുന്ന ഗാര്‍ഗി ട്രെയ്ലര്‍ പുറത്ത്; ചിത്രത്തിന്റെ നിര്‍മ്മാതാവ് അയി എത്തുന്ന ഐശ്വര്യ ലക്ഷ്മി വേദിയില്‍ എത്തിയത് വികാരാധീനയായി

സായ് പല്ലവി ശക്തയായ വേഷത്തില്‍ എത്തുന്ന ഗാര്‍ഗി ട്രെയ്ലര്‍ പുറത്ത്.സാധാരണക്കാരിയായ സ്‌കൂള്‍ ടീച്ചര്‍ ഗാര്‍ഗിയുടെ കഥയാണ് ചിത്രം പറയുന്നത്. ഗാര്‍ഗിയുടെ അച്ഛന്‍ ഒരു കേസില്‍ പെട്ട് ജയിലില്‍ പോകുന്നതും അച്ഛനെ തിരികെ കിട്ടാനായി ആ പെണ്‍കുട്ടി നടത്തുന്ന പോരാട്ടത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. സായ് പല്ലവിയുടെ അസാധ്യ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെയാണ് ട്രെയ്ലര്‍ കടന്നു പോകുന്നത്.

ചിത്രം 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഗാര്‍ഗി ഒരു കോര്‍ട്ട് റൂം ഡ്രാമ ആയിട്ടാണ് ഒരുങ്ങുന്നത്. രവിചന്ദ്രന്‍ രാമചന്ദ്രന്‍, ഐശ്വര്യ ലക്ഷ്മി, തോമസ് ജോര്‍ജ്, ഗൗതം രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
 
ചിത്രവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന ചടങ്ങിനിടെ പൊട്ടിക്കരഞ്ഞിരിക്കുകയാണ് നടി. ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് നടി വികാരാധീനയായി വേദിയില്‍ പൊട്ടികരഞ്ഞത്.

വേദിയില്‍ ഉണ്ടായിരുന്ന സായി പല്ലവി ഐശ്വര്യയെ ആശ്വസിപ്പിക്കുകയും മൂന്ന് വര്‍ഷമായി താന്‍ ഈ പ്രോജക്റ്റില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും യാത്രയിലെ ഉയര്‍ച്ച താഴ്ചകളും തനിക്ക് നന്നായി അറിയാമെന്നും പങ്കുവെച്ചു. 'ഗാര്‍ഗി'യിലെ റോള്‍ സായി പല്ലവിയെക്കാള്‍ നന്നായി ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നും ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചു. 'ഗാര്‍ഗി' തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ്.

കാളി വെങ്കട്ട്, ശരവണന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ശ്രയാന്റി, പ്രേംകൃഷ്ണ അക്കാട്ട് എന്നിവര്‍ ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങും നിര്‍വ്വഹിക്കുന്നു.

തമിഴിന് പുറമെ തെലുങ്കിലും കന്നഡയിലും ചിത്രം പുറത്തിറങ്ങും. നടന്‍ സൂര്യയുടെ പ്രൊഡക്ഷന്‍ ബാനര്‍ ആയ 2D എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം അവതരിപ്പിക്കുന്നത്.

GARGI Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES