Latest News

സൈബര്‍ തട്ടിപ്പിലൂടെ നടി നഗ്മയ്ക്ക് പണം നഷ്ടമായി; കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ ഉള്ള എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

Malayalilife
സൈബര്‍ തട്ടിപ്പിലൂടെ നടി നഗ്മയ്ക്ക് പണം നഷ്ടമായി; കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ ഉള്ള എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ

സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടമായതായി പരാതി നല്‍കി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. മൊബൈലില്‍ ഫോണില്‍ വന്ന എസ് എം എസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്.പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നഗ്മ ഇപ്പോള്‍.

ബാങ്കുകള്‍ അയക്കുന്നതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചത് എന്നാണ് നഗ്മ പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. എന്നാല്‍ താന്‍ യാതൊരു വിവരങ്ങളും ലിങ്കില്‍ പങ്കുവച്ചില്ല.

തനിക്ക് ഒന്നിലധികം ഒടിപികള്‍ ലഭിച്ചു.. ഭാഗ്യവശാല്‍, വലിയ തുക നഷ്ടമായില്ല എന്നാണ് നഗ്മ മാധ്യമങ്ങളോട് പറഞ്ഞത്. നഗ്മയെ കൂടാതെ അവതാരക ശ്വേതാ മേമന്‍ ഉള്‍പ്പടെ 80-ഓളം പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡിയും പാസ്വേര്‍ഡും ഇവര്‍ വെബ്സൈറ്റില്‍ കൊടുത്തിരുന്നു. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും ഒടിപി ചോദിക്കുകയും ചെയ്തു. പിന്നാലെയാണ് പണം നഷ്ടമായത് എന്നാണ് ശ്വേത പറഞ്ഞത്.

Read more topics: # നഗ്മ.
Fraud gang who cheated actress Nagma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES