മലയാള സിനിമയിലെ പ്രിയ നായികയാണ് സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ താരം വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തി. പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ താരം ഇളയമകൻ രുദ്രയുടെ ചോറൂണ് വിശേഷങ്ങൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. സംവൃത തന്നെയാണ് കുഞ്ഞു പാത്രങ്ങളിൽ വിളമ്പിയ വിഭവങ്ങളുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
സംവൃത തനിക്ക് രണ്ടാമത് ഒരു കുഞ്ഞു കൂടി ഉണ്ടായ സന്തോഷ വാർത്ത 2020 ഫെബ്രുവരി 27നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇളയമകൻ രുദ്രയുടെ ജനനം മൂത്ത മകൻ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ്. 2012 നവബര്‍ 1നാണ് കണ്ണൂരിലെ ഇന്ത്യാ ഹൗസ് ഹോട്ടല്‍ ഉടമ ചാലാട്ടെ സുനില്‍ കുമാറിന്റെയും സാധനയുടെയും മൂത്തമകളായ സംവൃതയും കോഴിക്കോട് ചേവരമ്പ് സ്വദേശി അഖില്‍ രാജുമായിട്ടുള്ള വിവാഹം നടന്നത്.
2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെ ചലച്ചിത്രലോകത്ത് എത്തിയത്. പിന്നീട് 2012ല്‍ അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ അഖിലിനെ വിവാഹം സംവൃത അഭിനയ രംഗം വിടുകയായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്. പിന്നീട് ബിജു മേനോന്‍ ചിത്രമായ സത്യം പറഞ്ഞാ വിശ്വസിക്കുമോയിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു.