ഓസ്‌കര്‍ നേട്ടത്തിലാണ് രാജ്യം. രാജ്യത്തിന് അഭിമാന നേട്ടം കൊണ്ട് വന്ന താരങ്ങള്‍ക്ക് എവിടെയും അഭിനന്ദന പ്രവാഹമാണ്. ഇപ്പോളിതാ താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് മോഹന്‍ലാലും ഷാരൂഖും എത്തി. 'ദ എലിഫന്റ് വിസ്പറേഴ്സ്', 'ആര്‍ആര്‍ആര്‍' ടീമുകളെ അഭിനന്ദിച്ച്, ഈ വിജയത്തില്‍ താന്‍ എത്രമാത്രം സന്തോഷവാനാണെന്ന് ഷരൂഖ് കുറിച്ചു. ട്വിറ്ററിലൂടേയാണ് ഷാരൂഖ് ഇരുകൂട്ടരേയും അഭിനന്ദനം അറിയിച്ചത്.
'എലിഫന്റ് വിസ്പററേഴ്സിനായി പ്രവര്‍ത്തിച്ച ഗുനീത് മോംഗ, കാര്‍ത്തികി ഗോല്‍സാല്‍വസ് എന്നിവര്‍ക്ക് സ്നേഹാലിംഗനം. ഒപ്പം എംഎം കീരവാണി, ചന്ദ്രബോസ്, എസ് എസ് രാജമൗലി, രാം ചരണണ്‍, ജൂനിയര്‍ എന്‍ടിആര്‍.. ഓസ്‌കറിലേയ്ക്ക് വഴി കാണിച്ചുതന്നതിന് നന്ദി. രണ്ട് ഓസ്‌കറുകളും വലിയ പ്രചോദനമാണ്' ഷാരൂഖ് ട്വീറ്റ് ചെയ്തു.
ഷോര്‍ട്ട് ഫിലിമിന്റെ സംവിധായിക കാര്‍ത്തികി ഗോള്‍സാല്‍വസ്, നിര്‍മ്മാതാവ് ഗുനീത് മോംഗ എന്നിവരെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
'ദി എലിഫന്റ് വിസ്പെറേഴ്സിലൂടെ ഓസ്‌കര്‍ വീട്ടിലെത്തിച്ച രണ്ട് സ്ത്രീകള്‍ക്കു മുന്നില്‍ തല കുമ്പിടുന്നു. ഇന്ത്യയുടെ അഭിമാനകരമായ ഈ വിജയത്തിന് കാര്‍ത്തികി ഗോണ്‍സാല്‍വസിനും ഗുനീത് മോംഗയ്ക്കും അഭിനന്ദനങ്ങള്‍' ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
മുതുമല ദേശീയോദ്യാനത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ ചിത്രം
മനുഷ്യനും മൃഗങ്ങളുമായുളള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. കാട്ടില്‍ പേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുളള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്ലിക്സിലാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്.
ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേളയില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് 'നാട്ടു നാട്ടു'വിന് ലഭിച്ചത്. മികച്ച ഡോക്യുമെന്ററിയായി 'ദ എലിഫന്റ് വിസ്പറേഴ്സ്' തെരഞ്ഞെടുക്കപ്പെട്ടു. പൂര്‍ണ്ണമായും ഇന്ത്യന്‍ പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ഒരു ചിത്രം ഓസ്‌കര്‍ നേടുന്ന ചരിത്ര നിമിഷം കൂടിയായിരുന്നു ഇത്തവണ. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിജയികള്‍ക്ക് ആശംസകള്‍ അറിയിക്കുന്നുണ്ട്.