Latest News

കാണികളെ ത്രില്ലടിപ്പിച്ച് ഏടാകൂടം വെബ് സീരിസ്

Malayalilife
കാണികളെ ത്രില്ലടിപ്പിച്ച് ഏടാകൂടം വെബ് സീരിസ്

നാലു സൗഹൃദങ്ങളുടെ കഥ പറയുന്ന  'ഏടാകൂടം' എന്ന വെബ്‌സീരിസ് ശ്രദ്ധേയമാകുന്നു. നാലു സുഹൃത്തുക്കളുടെ കാർ യാത്രയും ശേഷം അവർ പോലും നിനച്ചിരിക്കാതെ സംഭവിക്കുന്ന വഴിത്തിരുവുമാണ് അമൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൻറെ പ്രമേയം. ഡാർക്ക് തീമിലുള്ള ഉദ്വേഗം നിറയ്ക്കുന്ന ഫ്രെയ്മുകളും കഥാപാത്രങ്ങളുടെ പ്രകടനവും ചിത്രത്തെ മികവുറ്റതാക്കുന്നു. 

ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രത്തിൽ അമൽ, ബേസിൽ.വി.ഇടപാട്, ജെയിംസ് തോമസ്, അൽഫോൻസാ, എൽസൺ.എം.പി, സന്ദീപ് നന്ദനൻ, അനുരാജ് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ സ്‌റ്റൈലിൽ ഒരുക്കിയിരിക്കുന്ന ചിത്രം വിഷ്വൽ ക്വാളിറ്റിയും മികവുറ്റതാണ്. ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിതീഷ് ചന്ദ്രനാണ്. പശ്ചാത്തല സംഗീതം പ്രശാന്ത് മോഹൻ എം.പി യും എഡിറ്റിംഗ് അനുരാജ് രാജശേഖരനും നിർവഹിച്ചിരിക്കുന്നു. ബ്രഹ്മ സിനിമാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

10 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. സിനിമയുടെ എല്ലാ ചേരുവകളും ചേർത്ത ഏടാകൂടം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകായി കഴിഞ്ഞു. നിരവധി സിനിമാതാരങ്ങളാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും യൂട്യൂബ് ലിങ്കും ഇതിനോടകം ഷെയർ ചെയ്തത്. ഏടാകൂടത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രശംസ ലഭിച്ച ആത്മവിശ്വാസത്തിൽ അണിയറപ്രവർത്തകർ ഇപ്പോൾ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്.
 

Edakoodam web series thrills the audience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES