സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ദുര്‍ഗ്ഗ കൃഷ്ണ. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളെല്ലാം നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ദുര്‍ഗ്ഗയുടെ വിവാഹവും, സന്തോഷകരമായ ജീവിതവും, സിനിമാ ലോകത്തെ സജീവ പ്രവര്‍ത്തനവുമെല്ലാം വൈറലായിരുന്നു
ഇപ്പോഴിതാ തനിയ്ക്ക് അശ്ലീല കമന്റിട്ടയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് നടി. കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നുപങ്കുവെച്ചത്. ഇതിന് താഴെയായിട്ടാണ് യുവാവ് മോശം കമന്റുമായെത്തിയത്.
അശ്ലീല കമന്റുമായി എത്തിയാള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയ നടിക്ക് കൈയടിയുമായി ആരാധകരും എത്തി.നടിയുടെ അമ്മയെ ആണ് ഇയാള്‍ അശ്ലീല വാക്കുകള്‍ കൊണ്ട് അഭിസംബോധന ചെയ്തത്. 'ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം. നിനക്ക് ഈ തൊട്ടിത്തരം തോന്നിയതില്‍ വലിയ അത്ഭുതം ഒന്നുമില്ല.ഇനി കമന്റ് ഇടാന്‍ അത്ര മുട്ടിനില്‍ക്കുകയാണെങ്കില്‍, നിന്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കില്‍, ഒറിജിനല്‍ അക്കൗണ്ട് ആയി വാ' എന്നായിരുന്നു താരം ഇതിനെതികെ പ്രതികരിച്ചത്. ആദ്യം നടിയുടെ കമന്റ് സ്‌ക്രീന്‍ഷോട്ട് മാത്രമായിരുന്നു പ്രചരിച്ചിരുന്നത്. നിരവധി ആളുകള്‍ ആയിരുന്നു നടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.
പിന്നീടാണ് മോശം കമന്റും പ്രചരിക്കാന്‍ തുടങ്ങിയത്. അത്രയും മോശമായ രീതിയില്‍ ആണ് ഇയാള്‍ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ആരാധകരുടെ അഭിപ്രായം.