Latest News

ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം; വ്യത്യസ്തമായ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്; ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ;സഹോദരിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ദുല്‍ഖര്‍ കുറിച്ചത്

Malayalilife
ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം; വ്യത്യസ്തമായ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്; ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ;സഹോദരിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് ദുല്‍ഖര്‍ കുറിച്ചത്

ഹോദരി സുറുമിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ ഈ വര്‍ഷം നമുക്ക് കഴിയട്ടെ എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്. സുറുമിക്ക് ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്

''എന്റെ ഇത്തക്ക് പിറന്നാള്‍ ആശംസകള്‍. ലളിതമായ കാര്യങ്ങളെക്കാള്‍ മികച്ചതായി വേറൊന്നുമില്ല. നമ്മള്‍ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ വര്‍ഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകള്‍ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മള്‍ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാള്‍ സന്തോഷം മറ്റൊന്നിനുമില്ല'', എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സുറുമിക്ക് പിറന്നാളാശംസകളറിയിച്ച് എത്തിയിരിക്കുന്നത്.പിതാവിന്റെയും സഹോദരന്റെ വഴിയില്‍ നിന്നും മാറി ചിത്ര രചനയാണ് സുറുമി തെരഞ്ഞെടുത്തിരിക്കുന്നത്. സുറുമി വരച്ച ഏതാനും ചിത്രങ്ങള്‍ മുമ്പ് വില്‍പനയ്ക്ക് വെച്ചിരുന്നു. സിനിമ ഇഷ്ടമാണെന്നും എന്നാല്‍ വാപ്പയെപോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ താല്‍പര്യം ഇല്ലെന്നാണ് സിനിമാ താല്പര്യത്തെ കുറിച്ച് മുമ്പൊരിക്കല്‍ സുറുമി പറഞ്ഞത്.

ചെന്നൈ സ്റ്റെല്ലാ മേരീസില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ സുറുമി ലണ്ടന്‍ ചെല്‍സി കോളജ് ഓഫ് ആര്‍ട്‌സില്‍നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. ഭര്‍ത്താവ് ഡോ. റെയ്ഹാന്‍ സയ്യദ്.

 

Dulquer birthday wish to sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES