Latest News

അടുത്ത വീട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്; തുണിമുക്കാനാണ് കഞ്ഞിവെള്ളം കൊണ്ടു പോകുന്നത് എന്നാണ് ആ വീട്ടുകാർ കരുതിയിരുന്നത്; മനസ്സ് തുറന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി

Malayalilife
topbanner
അടുത്ത വീട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്; തുണിമുക്കാനാണ് കഞ്ഞിവെള്ളം കൊണ്ടു പോകുന്നത് എന്നാണ് ആ വീട്ടുകാർ കരുതിയിരുന്നത്; മനസ്സ് തുറന്ന്  ഡബ്ബിങ് ആർട്ടിസ്റ്റ്   ശ്രീജ രവി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ് ശ്രീജ രവി. നിരവധി സിനിമകൾക്ക് ശബ്ദം നൽകി കൊണ്ട് താരം ഏറെ പ്രശസ്തിയിലേക്ക് ഉയർന്നു. നിരവധി നായികമാർക്കും സഹനടിമാർക്കുമായിരുന്നു ശ്രീജ തന്റെ മനോഹരമായ ശബ്ദം നൽകിയത്. താരത്തിന്റെ ശബ്ദത്തിലൂടെ  ആ കഥാപാത്രങ്ങളെ കൂടുതൽ മിഴിവുള്ളതാക്കാൻ സാധിക്കും ചെയ്തു. എന്നാൽ ഇപ്പോൾ  തന്റെ കുട്ടിക്കാലത്തെ കയ്പേറിയ അനുഭവങ്ങളെ കുറിച്ചും ദുരിതങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീജ.

1971ലാണ് അച്ഛൻ വിടപറയുന്നത് കുറച്ചുകാലം കിടപ്പിലായിരുന്നു. അച്ഛന്റെ വിയോഗത്തിന്‌ ശേഷമാണ് ഞങ്ങൾ നാലു മക്കളും അമ്മയും മദ്രാസിലേക്ക് വരുന്നത്. ബാക്കി നാലുപേരും ആ സമയമായപ്പോഴേക്കും സ്വന്തം നിലയിൽ എത്തിയിരുന്നു. അച്ഛൻ കിടപ്പിലായതോടെ തന്നെ ഞങ്ങളുടെ ജീവിതം വഴിമുട്ടിയപോലെ ആയി.

വല്ലാത്തൊരു കഷ്ടപ്പാടിലേക്ക് ഞങ്ങൾ അകപ്പെട്ടു. മുണ്ടയാട് എന്ന സ്ഥലത്ത് താമസിക്കുമ്പോൾ അടുത്ത വീട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിട്ടുണ്ട്. വീട്ടിലെ മൂത്ത കുട്ടികൾക്ക് നാണക്കേടായതുകൊണ്ട് എന്നെയാണ് അടുത്ത വീട്ടിലേക്ക് അയക്കുക. വീട്ടിലൊന്നും ഉണ്ടാക്കിയിട്ടുണ്ടാകില്ല.

തുണിമുക്കാനാണ് കഞ്ഞിവെള്ളം കൊണ്ടു പോകുന്നത് എന്നാണ് ആ വീട്ടുകാർ കരുതിയിരുന്നത്. ആ കഞ്ഞിവെള്ളം കുടിച്ച് വയർ നിറക്കാനായിരുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല. ഞാനന്ന് ചെറിയ കുട്ടിയാണ്. പെറ്റിക്കോട്ട് പോലത്തെ ഉടുപ്പിട്ട് ബക്കറ്റ് പോലത്തെ ഒരു അലൂമിനിയ പാത്രവുമായി വെള്ളം വാങ്ങിച്ചുകൊണ്ടു വരുന്നത് ഓർമയുണ്ടെന്നും ശ്രീജ പറയുന്നു.

Dubbing artist sreeja ravi words about her child hood days

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES