ഐശ്വര്യ രാജേഷ് കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം 'ഡ്രൈവര്‍ ജമുന'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ സിനിമയില്‍ ഒരു മുഴുനീള ഡ്രൈവറുടെ വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു ഔട്ട്-ആന്‍ഡ് ഔട്ട് റോഡ് മൂവി ആയിട്ട് ഒരുങ്ങുന്ന ഈ ചിത്രം ഒരു വനിതാ ക്യാബ് ഡ്രൈവറുടെ ഒരു ദിവസത്തില്‍ സംഭവിക്കുന്ന നാടകീയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് പറയുന്നത്. കിന്‍സ്ലിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 18 റീല്‍സിന്റെ ബാനറില്‍ എസ്പി ചൗത്താരിയാണ് നിര്‍മ്മിക്കുന്നത്.
തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ പുറത്തിറങ്ങും. ഐശ്വര്യയെ കൂടാതെ ഈ ചിത്രത്തില്‍ ആടുകളം നരേന്‍, ശ്രീരഞ്ജനി, അഭിഷേക്, 'രാജാ റാണി' ഫെയിം പാണ്ഡ്യന്‍, കവിതാ ഭാരതി, പാണ്ടി, മണികണ്ഠന്‍, രാജേഷ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നു.
ഗോകുല്‍ ബിനോയ് ആണ് ഛായാഗ്രഹണം, ജിബ്രാന്‍ സംഗീതവും, ഡോണ്‍ ബാല (കല) & ആര്‍ രാമര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പി.ആര്‍.ഒ.- ശബരി, യുവരാജ്.